വൺ പ്ലസ്​ 6 മെയ്​ 18ന്​ ഇന്ത്യൻ വിപണിയിൽ

ടെക്​ ലോകം ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന വൺ പ്ലസ്​ 6​ മെയ്​ 18ന്​ ഇന്ത്യയിലെത്തും. ടെക്​ വെബ്​സൈറ്റുകളാണ്​ വാർത്ത പുറത്ത്​ വിട്ടത്​. ഏപ്രിൽ അവസാനത്തിലോ മെയ്​ ആദ്യ വാരത്തിലോ ഫോൺ എത്തുമെന്നായിരുന്നു ആദ്യമുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ, തീയതി സംബന്ധിച്ച്​ വ്യക്​തതവന്നിരുന്നില്ല. 

35,000 രൂപ മുതൽ 40,000 വരെയായിരിക്കും ഫോണി​​െൻറ വിപണി വില. രണ്ട്​ വേരിയൻറുകൾ ഇന്ത്യൻ വിപണിയിൽ വൺ പ്ലസ്​ പുറത്തിറക്കുമെന്നാണ്​ സൂചന. 6 ജി.ബി റാമും 64 ജി.ബി സ്​റ്റോറേജുമുള്ള വേരിയൻറും 8 ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള വേരിയൻറുമാവും കമ്പനി പുറത്തിറക്കുക.

​േഫാണി​​െൻറ ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം ​െഎഫോൺ എക്​സുമായി മൽസരിക്കാനാണ്​ ഇക്കുറി വൺ പ്ലസി​​െൻറ നീക്കം. വാട്ടർ പ്രൂഫ്​ സംവിധാനത്തോടെയാവും വൺ പ്ലസ്​ 6 വിപണിയിലെത്തുക. ആമസോണിലുടെ മാത്രമായിരിക്കും ഫോണി​​െൻറ വിൽപന.സ്​നാപ്​ഡ്രാഗൺ പ്രൊസസർ കരുത്ത്​ പകരുന്ന ഫോണിന്​ 16,20 മെഗാപിക്​സലി​​െൻറ ഇരട്ട കാമറകളാണ്​ ഉണ്ടാവുക.

Tags:    
News Summary - OnePlus 6 is likely to launch in India in May, price could be around Rs 40,000-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.