ന്യൂയോർക്ക്: ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളിൽ പ്രമുഖരായ വൺ പ്ലസ് അവരുടെ 3ടി ഹാൻഡ്സെറ്റ് വിപണികളിൽ നിന്ന് പിൻവലിക്കുന്നു. അമേരിക്കൻ യൂറോപ്യൻ വിപണികളിൽ നിന്നാണ് പുതിയ ഫോൺ പിൻവലിക്കുക.
ആഴ്ചകൾക്ക് മുമ്പായിരുന്നു വൺ പ്ലസ് 3 ടി വിപണിയിൽ അവതിരിപ്പിച്ചത്. ഫോൺ അവതിരിപ്പിക്കുേമ്പാൾ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിരുന്നില്ല. പിന്നീട് ട്വിറ്ററിലൂടെയായിരുന്നു 3ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടത്.
വൺ പ്ലസിനെ ഉദ്ധരിച്ച് അമേരിക്കൻ ടെക്നോളജി വെബ്സൈറ്റാണ് ഇൗ വിവരം പുറത്ത് വിട്ടത്. പിൻവലിക്കലിെൻറ കാരണങ്ങൾ വെളിവായിട്ടില്ല. എകദേശം 29,600 രൂപയായിരുന്നു ഫോണിെൻറ അമേരിക്കയിലെ വില. ആൻഡ്രായിഡ് നോട്ട് ഒാപ്പറേറ്റിങ് സിസ്റ്റത്തിൽ എത്തുന്ന 3ടിക്ക് കരുത്തു കൂടിയി സ്നാപ്പ് ഡ്രാഗൺ പ്രൊസസറാണ് ഉള്ളത്. 16 മെഗാപിക്സലിെൻറ ക്യാമറകളാണ് മുന്നിലും പിന്നലും. 6 ജീ.ബി റാമും, 64/128 ജീബി മെമ്മറിയും ഉണ്ടാവും. 5.5 ഇഞ്ചിെൻറ ഡിസ്പ്ലേയാണ് ഫോണിനുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.