നോക്കിയയുടെ ഡി1 സി; വില 10,000

ഹെൽസിങ്കി: ​മൊ​ൈബൽ ​ഫോണുകളി​ൽ പ്രമുഖമായ കമ്പനിയായ നോക്കിയ തിരിച്ച്​ വരുന്നതിനെ കുറിച്ച്​ നേരത്തെ തന്നെ വിവരങ്ങൾ പുറത്ത്​ വന്നിരുന്നു. നോക്കിയയുടെ മോഡലുകളെ കുറിച്ച്​ നിരവധി അഭ്യൂഹങ്ങളാണ്​ പരന്നിരുന്നത്​. എന്നാൽ ഫോണി​െൻറ വിലയെക്കുറിച്ചും മറ്റും കൃത്യമായ സൂചനകൾ പുറത്ത്​ വന്നിരുന്നില്ല. എന്നാൽ പുതിയ വിവരങ്ങളനുസരിച്ച്​ ഏകദേശം 10,000 രൂപയിലായിരിക്കും നോക്കിയയുടെ പുതിയ ആൻഡ്രോയിഡ്​ ഫോൺ വിപണിയിൽ ലഭ്യമാവുക .ഇൗ ഫോണി​െൻറ രണ്ട്​ വേരിയൻറകളാവും കമ്പനി വിപണിയിലെത്തിക്കുക. 2ജി ബി റാമോടുകൂടിയ മോഡലിന്​ 10,000 രൂപയും 3 ജി ബി റാമോടുകൂടിയ മോഡലിന്​ 13,000 രൂപയുമായിരിക്കും വില.

ഫോണി​െൻറ ഫീച്ചറുകളെ കുറിച്ചും വിവരങ്ങൾ പുറത്ത്​ വന്ന്​ കഴിഞ്ഞു. സ്നാപ്പ്​ ഡ്രാഗൺ 430 പ്രൊസസറാവും ​ഫോണിന്​ കരുത്ത്​ പകരുക. ആൻഡ്രോയിഡ്​ ന്യൂഗട്ട്​ ഒാപ്പേററ്റിങ്​ സിസ്​റ്റത്തിലെത്തുന്ന ഫോണിന്​ 5,5.5 ഇഞ്ച്​ എന്നിങ്ങനെ രണ്ട്​ സൈസുകളിലുള്ള ഡിസ്പ്ലേയുമുണ്ടാകും.

രണ്ട്​ ഫോണി​െൻറയും മുൻ കാമറ 8 മെഗാപിക്​സിലി​െൻറതാണ്​. എന്നാൽ പിൻ കാമറ ആദ്യത്തേ മോഡലിൽ 16 മെഗാപികസി​ലി​േൻറതും രണ്ടാമത്തേതിൽ 13 മെഗാപിക്​സലി​െൻറതുമായിരിക്കും.

എച്ച്.എം.ഡി ഗ്ലോബൽ എന്ന കമ്പനിയുമായി കൂട്ടുച്ചേർന്നാവും നോക്കിയ ഫോണുകൾ വിപണിയിലെത്തിക്കുക. ഇതിനായി ഇവരുമായി 10 വർഷത്തെ കരാറിലും കമ്പനി ഒപ്പിട്ട്​ കഴിഞ്ഞു. നോക്കിയയെ സംബന്ധിച്ചടുത്തോളം പ്രധാനപ്പെട്ട മാർക്കറ്റുകളി​ലൊന്നാണ്​ ഇന്ത്യയെന്നും 10,000 രൂപക്ക്​ നോക്കിയ ഫോൺ എന്ന ഒാഫർ ഇന്ത്യൻ വിപണിയിൽ ചലനമുണ്ടാക്കുമെന്നും​ എച്ച്​.എം.ഡി ഗ്ലോബൽ തലവൻ ആർ​േട്ടാ ന്യൂമല്ല പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ,റഷ്യ  മാർക്കറ്റുകളിൽ ഇപ്പോഴ​ും ഡിമാൻറുള്ള മൊബൈൽ കമ്പനിയാണ്​ ​നോക്കിയ. ഇൗ രാജ്യങ്ങളി​ലെ ഫീച്ചർ ഫോൺ വിപണിയിൽ ഇപ്പോഴും കമ്പനിക്ക്​ നിർണായക സ്വാധീനമുണ്ടെന്നും ന്യൂമല്ല കൂട്ടി​ച്ചേർത്തു.

Tags:    
News Summary - Nokia D1C pricing, specifications leaked; to start at Rs 10,000: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.