െഎഫോൺ എക്​സുമായി ആപ്പിൾ

കാലിഫോർണിയ: ആപ്പിളി​െൻറ എറ്റവും വിലകൂടിയി സ്​മാർട്ട്​ഫോൺ എക്​സ്​ ആപ്പിൾ 2017ൽ വിപണിയിലെത്തിക്കുമെന്ന്​ സൂചന. ​െഎഫോണി​െൻറ മൂന്ന്​  വേരിയൻറുകൾ കമ്പനി ഇൗ വർഷം തന്നെ  വിപണിയിലെത്തിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. അതിലൊന്നാണ്​ എക്​സ്​. ചൈനയിലെ പ്രമുഖ ടെക്​നോളജി വെബ്​സൈറ്റാണ്​ ഇത്​ സംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​.

ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയോട്​ കൂടിയ 5.8 ഇഞ്ച്​ സ്​ക്രീനാണ്​ പുതിയ ഫോണിനുണ്ടാവുക. 5.5 ഇഞ്ചായിരിക്കും ഡിസ്​​പ്ലേ സൈസെന്നും വാർത്തകൾ പുറത്ത്​ വരുന്നുണ്ട്​. സാംസങ്ങി​െൻ മോഡലുകളോട്​ കിടപിടിക്കുന്നതായിരിക്കും ഇൗ ഡിസ്​​പ്ലേയെന്നും സൂചനകളുണ്ട്​. ഒപ്​ടികൽ ഫിംഗർ പ്രിൻറ്​ സെൻസറായിരിക്കും എക്​സിന്​. അതുകൊണ്ട്​ തന്നെ ഫിംഗർപ്രിൻറ്​ സ്​കാനർ ഡിസ്​പ്ലേയിൽ തന്നെയാകും ഉണ്ടാവുക. 

ഇൻറലി​െൻറ ശക്​തി കൂടിയ പ്രൊസസറായിരിക്കും ​​െഎഫോൺ എക്​സിന്​. ലേസർ അ​െലങ്കിൽ ഇൻഫ്രാറെഡ്​ സെൻസറും ഫോണിനുണ്ടാവും.  വയർലെസ്​ ചാർജിങ്​ ടെക്​നോളജിയും ഫോണിനൊപ്പം കമ്പനി ഇണക്കി ചേർക്കുമെന്നാണ്​ അറിയുന്നത്​. ​​െഎഫോൺ 8നെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്ത്​ വന്നിരുന്നു ഇതിന്​ പിന്നാലെയാണ്​ എക്​സിനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത്​ വരുന്നത്​. ​െഎഫോൺ 8ന്​ സമാനമായ ഫീച്ചറുകളാണ്​ എക്​സിലുമുള്ളത്​. ​െഎഫോൺ 8 ആപ്പിൾ പുറത്തിറക്കുമോ അതോ പ്രീമിയം ഫോൺ എക്​സുമായി 2017ൽ കളത്തിലിറങ്ങുമോ എന്നാണ്​ എല്ലാവരും ഉറ്റു​േനാക്കുന്നത്​.

Tags:    
News Summary - iPhone X: This may be Apple's most expensive smartphone to launch in 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.