ന്യൂഡൽഹി: എച്ച്.ടി.സിയുടെ പുതിയ സ്മാർട്ട് ഫോൺ ഡിസയർ പ്രോ വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിലായിരിക്കും പുതിയ ഫോണിെൻറ ലോഞ്ച് കമ്പനി നിർവഹിക്കുക. എച്ച്.ടി.സി 10 ഡിസയർ ഇൗ വർഷം സെപ്റ്റംബറിൽ കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് പുതിയ ഡിസയർ പ്രോ എച്ച്.ടി.സി എത്തുന്നത്.
5.5 ഇഞ്ചിെൻറ ഫുൾ എച്ച്.ഡി െഎ പി എസ് ഡിസ്പ്ലേയാണ് ഡിസയർ പ്രോക്കുള്ളത്. ഗോറില്ല ഗ്ലാസിെൻറ സംരക്ഷണവും ഇൗ ഡിസ്പ്ലേക്കുണ്ട്. 400ppiയാണ് പിക്സൽ ഡെൻസിറ്റി. 1.8 ജിഗാഹെർഡിസിെൻറ ഒക്ടാകോർ മീഡിയടെകിെൻറതാണ് പ്രൊസസർ. രണ്ട് വേരിയൻറുകളിൽ ഫോൺ ലഭ്യമാവും. ആദ്യത്തേത് 3ജീ ബി റാമും 32 ജി ബി സ്റ്റോറേജുമുള്ള മോഡലാണ്. രണ്ടാമത്തെ വേരിയൻറിൽ 4 ജി ബി റാമും 128 ജി ബി സ്റ്റോറേജുമുണ്ടാവും. മെമ്മറി കാർഡിലുടെ ഫോണിെൻറ സ്റ്റോറേജ് 2 ടി ബി വരെ വർധിപ്പിക്കാം.
ബി. എസ്.െഎ സെൻസറോടു കൂടിയ 20 മെഗാപിക്സലിെൻറ പിൻകാമറയും 13 മെഗാപിക്സലിെൻറ മുൻകാമറയുമാണ് ഫോണിന്. 4 ജി എൽ.ടി.ഇ, എൻ.എഫ്.സി, വൈ ഫൈ 802, ജി.പി.എസ്/ എ ജി.പി.എസ്, ബ്ലൂടൂത്ത് v4.2 എന്നീ കണ്കടിവിറ്റി ഫീച്ചേഴ്സെല്ലാം ഫോണിൽ ലഭ്യമാണ്. എന്നാൽ ഫോണിെൻറ വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും എച്ച്.ടി.എസി പുറത്ത് വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.