ഇനിയില്ല ഫേസ്​ബുക്ക്​ ഗ്രൂപ്പ്​ ആപ്​

സൻഫ്രാൻസിസ്​കോ: ഫേസ്​ബുക്ക്​ ഗ്രൂപ്പ്​ ആപ്​ സേവനം അവസാനിപ്പിക്കുന്നു. 2014ൽ കമ്പനി അവതരിപ്പിച്ച ആപ്​ സെപ്​തംബർ ഒന്ന്​ മുതൽ ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്​.ഇൗ ആപ്​ ഉപയോഗിച്ചതിന്​ നന്ദി എന്ന പേരില ഫേസ്​ബുക്ക്​ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ്​ ആപ്​ പിൻവലിക്കുന്നത്​ സംബന്ധിച്ച വാർത്ത കമ്പനി​ അറിയിച്ചത്​. 

കഴിഞ്ഞ വർഷം നടന്ന  ഫേസ്​ബുക്ക്​ സമ്മിറ്റിൽ ഗ്രൂപ്പിന്​ വേണ്ടി ​പ്രത്യേക പ്ലാനുകൾ  അവതരിപ്പിച്ചിരുന്നു. 1 ബില്യൺ ആളുകളാണ്​ നിലവിൽ ഫേസ്​ബുക്കി​​െൻറ ഗ്രൂപ്പുകളിൽ സജീവ അംഗങ്ങളായി ഉള്ളത്​. ഫേസ്​ബുക്ക്​.കോം, ഫേസ്​ബുക്ക്​ ആപ്​ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതി​​െൻറ ഭാഗമായാണ്​  ഗ്രൂപ്പ്​ ആപ്​ പിൻവലിക്കുന്നതെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - Facebook discontinues Groups app-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.