ആൻഡ്രോയിഡ് സ്രഷ്ടാക്കളിൽ ഒരാളായ ആൻഡി റൂബിൻ ‘എസൻഷ്യൽ ഫോൺ’ എന്ന ഒരുപിടി സവിശേഷതകളുള്ള വേറിട്ട ഫോണുമായി എത്തി. എല്ലാവർഷവും ഫോൺ മാറ്റുന്നതിന് പകരം എല്ലാം സൗകര്യമുള്ള ഒരു ഫോൺ എന്ന സ്വപ്നം ഗൂഗിൾ ഉപേക്ഷിച്ചെങ്കിലും ആൻഡി റൂബിൻ ഇപ്പോഴും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. തീരെ ചെറിയ അരികുകളാണ് പ്രധാന പ്രത്യേകത. 1312X 2560 പിക്സൽ റസലൂഷനുള്ള 5.71 ഇഞ്ച് ഡിസ്േപ്ലയാണ്.
ക്വാഡ് എച്ച്.ഡി ഡിസ്േപ്ലയായ 2560x1440 പിക്സലിനേക്കാൾ കുറവാണ്. 16:9 അനുപാതത്തിന് പകരം 19:10 അനുപാതത്തിലുള്ള കാഴ്ച നൽകുന്ന സ്ക്രീനാണ്. രണ്ട് 13 മെഗാപിക്സൽ പിൻകാമറകളിൽ ഒന്ന് കളറും (ആർ.ജി.ബി) മറ്റൊന്ന് ബ്ലാക് ആൻഡ് വൈറ്റു(മോണോക്രോം)മാണ്. കുറഞ്ഞ വെളിച്ചത്തിലും കൂടുതൽ പ്രകാശം സ്വീകരിച്ച് ചിത്ര മിഴിവ് കൂട്ടുകയാണ് മോണോക്രോം സെൻസറിെൻറ ജോലി. 360 ഡിഗ്രി ചിത്രങ്ങൾ എടുക്കാൻ 360 ഡിഗ്രി കാമറ മോഡ്യൂൾ ഘടിപ്പിക്കാൻ കഴിയും.
12 മെഗാപിക്സലിെൻറ രണ്ട് ഫിഷ് െഎ ലെൻസുകളാണ് ഇതിലുള്ളത്. മോേട്ടാ സെഡിൽ മോേട്ടാ മോഡ്ഘടിപ്പിച്ച് ഫോേട്ടാ എടുക്കാൻ കഴിയുന്നതുപോലെയാണിത്. ആപ്പിൾ സിരിയും മൈക്രോസോഫ്റ്റിെൻറ കോർട്ടാനയും പോലെ സ്വന്തമായി വികസിപ്പിച്ച പേഴ്സണൽ അസിസ്റ്റൻറുമുണ്ട്. മോഡുലർ സൗകര്യമുള്ളതിനാൽ മാഗ്നറ്റിക് കണക്ടർ വഴി ഭാവിയിൽ ഒാരോ വർഷവുമെത്തുന്ന പുതിയ ഡോംഗിളുകൾ, ചാർജറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ഘടിപ്പിക്കാൻ കഴിയും.
അതിനാൽ ഒാരോ വർഷവും ഫോൺ മാറ്റേണ്ട കാര്യമില്ല. പോറലും പൊട്ടലും ആഘാതങ്ങളുമേൽക്കാത്ത രൂപകൽപനയാണ്. ടൈറ്റാനിയം, സെറാമിക് ശരീരമായതിനാൽ ഉപയോഗിക്കാൻ എളുപ്പമാണ്. സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് 5 ഉണ്ട്. 699 ഡോളർ അഥവാ 45,097 രൂപയാണ് വില. 360 ഡിഗ്രി കാമറ കൂടി വേണമെങ്കിൽ 12,838 രൂപ കൂടി നൽകണം.
ആൻഡ്രോയിഡ് ഒ.എസ്, നാല് ജി.ബി റാം, 1.9 ജിഗാഹെർട്സ് എട്ടുകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസർ, കൂട്ടാനാവാത്ത 128 ജി.ബി ഇേൻറണൽ മെമ്മറി, എട്ട് മെഗാപിക്സൽ മുൻകാമറ, ഉൗരിമാറ്റാനാവാത്ത 3040 എം.എ.എച്ച് ബാറ്ററി, 185 ഗ്രാംഭാരം, ഒറ്റ നാനോ സിം, വൈ ^ഫൈ, ജി.പി.എസ്, ബ്ലൂടൂത്ത് 5.0, എൻ.എഫ്.സി, യു.എസ്.ബി ടൈപ്പ് സി പോർട്ട്, യു.എസ്.ബി ഒ.ടി.ജി, ഫോർജി എൽ.ടി.ഇ എന്നിവയാണ് പ്രത്യേകതകൾ. കഴിഞ്ഞ ആഴ്ചയാണ് ആൻഡി റൂബിെൻറ ഫോൺ കമ്പനി എസൻഷ്യൽ പിഎച്ച് 1(Essential PH-1) ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.