വിലക്കുറവുമായി ‘എലുഗ ​െഎ 5’

വിലക്കുറവെന്ന ആകർഷണീയതയുമായി പാനസോണിക്​ എലുഗ ​െഎ 5 അവതരിപ്പിച്ചു. ഗോൾഡ്​, കറുപ്പ്​ നിറത്തിലുള്ള ഇതിന്​ 6499 രൂപയാണ്​ വില.  ഫ്ലിപ്​കാർട്ട്​ വഴിയാണ്​ വിൽപന. 720x1280 പിക്​സൽ റസലൂഷനുള്ള അഞ്ച്​ ഇഞ്ച്​ എച്ച്​.ഡി ഡിസ്​പ്ലേ, 2.5 ഡി വളഞ്ഞ ഡ്രാഗൺ ട്രെയിൽ ഗ്ലാസ്​ സംരക്ഷണം, പിന്നിൽ വിരലടയാള സ്​കാനർ, ലോഹ ശരീരം, എട്ടുകോർ മീഡിയടെക്​ പ്രോസസർ, രണ്ട്​ ജി.ബി റാം, ഇരട്ട സിം, ആൻഡ്രോയിഡ്​ 7.0 നഗറ്റ്​ ഒ.എസ്​, എൽ.ഇ.ഡി ഫ്ലാഷുള്ള 13 മെഗാപിക്​സൽ പിൻകാമറ, അഞ്ച്​ മെഗാപിക്​സൽ മുൻകാമറ, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇ​േൻറണൽ മെമ്മറി, ഫോർജി വി.ഒ.എൽ.ടി.ഇ, വൈ ഫൈ, ബ്ലൂടൂത്ത്​ 4.0, എ^ജിപിഎസ്​, ഒ.ടി.ജി, എഫ്​.എം റേഡിയോ, 3.5 എം.എം ജാക്​, 2500 എം.എ.എച്ച്​ ബാറ്ററി, 145.5 ഗ്രാം ഭാരം എന്നിവയാണ്​ പ്രത്യേകതകൾ.  

മുഖമറിഞ്ഞ്​ ഉണരും ‘വിവോ വൈ 79’
ചൈനയിൽ ഏകദേശം 24,500 രൂപയാണ്​​ വില
മുഖം തിരിച്ചറിഞ്ഞ്​ ഉണരുന്ന സ്​മാർട്ട്​ഫോണുമായി വിവോയും. ചൈനയിൽ ഇറക്കിയ വിവോ വൈ 79ലാണ്​ സാംസങ്​ ഗ്യാലക്​സി ഒാൺ മാക്​സ്​, എൽ.ജി ക്യൂ 6 എന്നിവയിൽ കണ്ട ഇൗ സംവിധാനമുള്ളത്​. ചൈനയിൽ ഏകദേശം 24,500 രൂപയാണ്​​ വില. 
24 മെഗാപിക്​സൽ സെൽഫി കാമറ, 18:9 അനുപാതത്തിലുള്ള 720x1440 പിക്​സൽ എച്ച്.​ഡി പ്ലസ്​ 5.99 ഇഞ്ച്​ ഡിസ്​പ്ലേ, കോർണിങ്​ ഗൊറില്ല ഗ്ലാസ്​ 3 സംരക്ഷണം, 2.5 ഡി അരിക്​ വളഞ്ഞ ഗ്ലാസ്​, രണ്ട്​ ജിഗാഹെർട്​സ്​ എട്ടുകോർ സ്​നാപ്​ഡ്രാഗൺ പ്രോസസർ, നാല്​ ജി.ബി റാം, ഇരട്ട എൽ.ഇ.ഡി ഫ്ലാഷുള്ള 16 മെഗാപിക്​സൽ പിൻകാമറ, ആൻഡ്രോയിഡ്​ 7.1 നഗറ്റ്​ അടിസ്​ഥാനമായ ഫൺടച്ച്​ ഒ.എസ്​, 256 ജി.ബി കൂട്ടാവുന്ന 64 ജി.ബി ഇ​േൻറണൽ മെമ്മറി, ഫോർ.ജി വി.ഒ.എൽ.ടി.ഇ, വൈ ഫൈ, ബ്ലൂടൂത്ത്​ 4.2, ഇരട്ട സിം, എജിപിഎസ്​, 3.5 എം.എം ഒാഡിയോ ജാക്​, മൈക്രോ യു.എസ്​.ബി, എഫ്​.എം റേഡിയോ, 160 ഗ്രാം ഭാരം, 3325 എം.എ.എച്ച്​ ബാറ്ററി, AK4376A ഹൈ ഫൈ ഒാഡിയോ ചിപ്പിലൂടെ മിഴിവുള്ള ശബ്​ദം, 160 ഗ്രാം ഭാരം, പിന്നിൽ വിരലടയാള സെൻസർ എന്നിവയാണ്​ പ്രത്യേകത. കറുപ്പ്​, റോസ്​ ​േഗാൾഡ്​, ഷാംപെയ്​ൻ ഗോൾഡ്​, മാറ്റ്​ ബ്ലാക്​ നിറങ്ങളിൽ ലഭിക്കും.

സ്വന്തം ഫോണുമായി ഫ്ലിപ്​കാർട്ട്​
ഒാൺലൈൻ വ്യാപാര സൈറ്റായ ഫ്ലിപ്​കാർട്ട്​ സ്വന്തം സ്​മാർട്ട്​ഫോണുമായി വിപണി പിടിക്കാനിറങ്ങി. ബില്യൺ(Billion) എന്ന ബ്രാൻഡിൽ ഇറക്കിയ ‘ബില്യൺകാപ്​ചർ പ്ലസ്​’ ആണ്​ ഫ്ലിപ്​കാർട്ടി​​െൻറ കടിഞ്ഞൂൽ സന്താനം. ഇൗവർഷം ജൂലൈയിലാണ്​ ബ്രാൻഡ്​ പ്രഖ്യാപിച്ചത്​. ഇന്ത്യൻ മനസ്സ്​ മുന്നിൽകണ്ട്​ ഇരട്ട പിൻകാമറകൾ, അതിവേഗ ചാർജിങ്​, പരമാവധി ക്ലൗഡ്​ സ്​റ്റോറേജ്​ എന്നിവയാണ്​ കമ്പനി നൽകുന്നത്​. 128 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇ​േൻറണൽ സ്​റ്റോറേജ്​, മൂന്ന്​ ജി.ബി റാം പതിപ്പിന്​ 10,999 രൂപയും നാല്​ ജി.ബി റാം, 64 ജി.ബി സ്​റ്റോറേജിന്​ 12,999 രൂപയുമാണ്​ വില. 

കറുപ്പ്​, ഗോൾഡ്​ നിറങ്ങളിലാണ്​ ലഭ്യം. നവംബർ 15ന്​ അവതരിപ്പിക്കുമെന്നാണ്​ സൂചന. ശുദ്ധമായ ആൻഡ്രോയിഡ്​ 7.1 നഗറ്റ്​ ഒ.എസ്​, ലോഹ ശരീരം, വളഞ്ഞ അരികുകൾ, 1080x1920 പിക്​സൽ റസലൂഷനുള്ള അഞ്ചര ഇഞ്ച്​ ഫുൾ എച്ച്​.ഡി ഡിസ്​പ്ലേ, 2.5 ഡി ഡ്രാഗൺ ട്രെയിൽ ഗ്ലാസ്​ സംരക്ഷണം, ഒരു ഇഞ്ചിൽ 401 പിക്​സൽ വ്യക്​തത, 2.0 ജിഗാഹെർട്​സ്​ എട്ടുകോർ പ്രോസസർ, 3500 എം.എ.എച്ച്​ ബാറ്ററി, യു.എസ്​.ബി ടൈപ്​ സി പോർട്ട്​, ഇരട്ടഫ്ലാഷുള്ള 13 മെഗാപിക്​സൽ രണ്ട്​ കാമറകൾ, എട്ട്​ മെഗാപിക്​സൽ മുൻകാമറ, ​​ൈഹബ്രിഡ്​ ഇരട്ട സിം, പിന്നിൽ വിരലടയാള സ്​കാനർ എന്നിവയാണുള്ളത്​.  
 

Tags:    
News Summary - Eluga I 5 - Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.