മുംബൈ: തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് പുതിയ ആൻഡ്രോയിഡ് ഫോണുമായി ബ്ലാക്ക്ബെറി. ഡി.ടി.ഇ.കെ 50 എന്ന മോഡലാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. മികച്ച സുരക്ഷ സംവിധാനങ്ങളാവും ഫോണിലുണ്ടാവുക എന്നാണ് ബ്ലാക്ക്ബെറി പറയുന്നത്.
മൊബൈൽ വിപണിയിൽ ഒരു കാലത്ത് നല്ല സ്വാധീനമുള്ള കമ്പനിയായിരുന്നു ബ്ലാക്ക്ബെറി. ഫോണുകളുടെ മികച്ച സുരക്ഷയും തനത് സംവിധാനങ്ങളും മൂലം കൂടുതൽ ആളുകൾ ബ്ലാക്ക്ബെറി ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ ആൻഡ്രോയിഡിെൻറയും െഎ.ഒ.എസിെൻറയും വരവ് വിപണിയിൽ ബ്ലാക്ക്ബെറിക്ക് തിരിച്ചടിയായി.
എന്നാൽ തിരിച്ചടി മറികടക്കാൻ ആൻഡ്രോയിഡിെന കൂട്ട് പിടിക്കുകയായയിരുന്നു കമ്പനി ചെയ്തത്. 2015ലാണ് ബ്ലാക്ക്ബെറിയുടെ പ്രിവ് എന്ന ആൻഡ്രോയിഡ് ഫോൺ വിപണിയിലെത്തിയത്. ആൻഡ്രായിഡ് മോഡൽ ഉണ്ടായിട്ട് പോലും വിപണിയിൽ നിലം തൊടാൻ ബ്ലാക്ക്ബെറിക്ക് സാധിച്ചില്ല. തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് ഡി.ടി.ഇ.കെ 50 എന്ന മോഡലുമായി വിപണിയിലെത്തിയിരിക്കുന്നത്.
ബ്ലാക്ക്ബെറിയുടെ തനത് രൂപശൈലിയിൽ തന്നെയാണ് പുതിയ ഫോണും ബ്ലാക്ക്ബെറി നിർമിച്ചിരിക്കുന്നത്. 5.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുണ്ടാവുക. എട്ട് മെഗാപിക്സിലിെൻറ മുൻ കാമറയും 13 മെഗാപിക്സലിെൻറ പിൻകാമറയുമാണ് കാമറ പ്രത്യേകതകൾ. പിൻകാമറക്ക് ഇരട്ട ഫ്ലാഷും കമ്പനി നൽകിയിരിക്കുന്നു. 1080x1920 പിക്സൽ റെസല്യൂഷനിലുള്ള െഎ.പി.എസ് ഡിസ്പ്ലേയാണ് ഫോണിന്. 420ppiയാണ് പിക്സൽ ഡെൻസിറ്റി.
1.5GHzെൻറ ഒക്ടാകോർ ക്വാൽകോം സ്നാപ്പ്്്്ഡ്രാഗൺ പ്രൊസസറാണ് ഫോണിന്. 3 ജി ബിയാണ് റാം. 16 ജി ബി ഇേൻറണൽ സ്റ്റോറേജോടുകൂടിയാണ് ഫോണെത്തുന്നത്. ഇത് മെമറി കാർഡ് ഉപയോഗിച്ച് 256 ജി ബി വരെ ദീർഘിപ്പിക്കാം. ആൻഡ്രോയിഡ് 6.0 മാർഷമല്ലോയാണ് ഒാപ്പറേറ്റിങ് സിസ്റ്റം
.
സുരക്ഷിതിത്വത്തിനാണ് ബ്ലാക്ക്ബെറി കൂടുതൽ പ്രാധാന്യം നൽകുന്നത്. എല്ലാ പാസ്വേർഡുകളും ഒരുമിച്ച് സേവ് ചെയ്യാൻ കഴിയുന്ന പാസ്വേർഡ് മാനേജർ ആപ്പ് ഫോണിെൻറ സുരക്ഷിതത്വ സംവിധാനങ്ങളിൽ ഉൾപ്പെടുന്നതാണ്. ഫോൺ നഷ്ടപ്പെട്ടാൽ ഫോണിൽ നൽകിയിരിക്കുന്ന ഗൂഗിൾ അക്കൗണ്ട് ഇല്ലാതെ ഫോൺ റിസെറ്റ് ചെയ്യാൻ സാധിക്കില്ല. 2,610mahാണ് ഫോണിെൻറ ബാറ്ററി. വേഗത്തിൽ ചാർജ്ചെയ്യുന്നതിനായി ബ്ലാക്ക്ബെറി ക്വാൽകോം ക്യൂക്ക് ചാർജ് സംവിധാനവും ഫോണിനൊപ്പം കൂട്ടിച്ചേർത്തിരിക്കുന്നു.
കൂടുതൽ സുരക്ഷയുള്ള ഫോൺ ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും തെരഞ്ഞെടുക്കാവുന്ന മോഡലാണ് ബ്ലാക്ക്ബെറിയുടെ ഡി.ടി.ഇ.കെ50. എന്നാൽ 21,999 എന്ന വിലക്ക് മറ്റു മൊബൈലുകളുമായി താരത്മ്യം ചെയ്യുേമ്പാൾ ബ്ലാക്ക്ബെറിക്ക് വിപണിയിൽ എന്ത് ചലനമുണ്ടാക്കാൻ കഴിയും എന്നത് കണ്ട് തന്നെ അറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.