ലോകം കാണാം ഗൂഗിൾ എർത്തിൽ

കാലിഫോർണിയ: ലോകം കാണുന്നതിനായി പുതിയ സംവിധാനവുമായി രംഗത്തെത്തുകയാണ്​ ​ടെക്​നോളജി ഭീമൻമാരായ ഗൂഗിൾ. ഇതിനായി പുതിയ ഗൂഗിൾ എർത്ത്​ വി.ആർ എന്ന ആപ്പ്​ ഗൂഗിൾ പുറത്തിറക്കി . വെർച്വൽ റിയാലിറ്റി അടിസ്​ഥാനമാക്കി പ്രവർത്തിക്കുന്നതാണ്​ പുതിയ ആപ്പ്​.

ഗൂഗിൾ എർത്തും സ്​ട്രീറ്റ്​ വ്യുവുമെല്ലാം ആളുകൾക്ക്​ പരിചിതമായ ആപ്പുകളാണ്​. ഇതിൽ എർത്തിൽ െവർച്വൽ റിയാലിറ്റി സംവിധാനം കൂടി ഗൂഗിൾ കൂട്ടിച്ചേർത്തിരിക്കുന്നു.  ഇതുപയോഗിച്ച്​   ഭൂമിയിലെ എകദേശം 196.9 മില്യൺ സ്​ക്വയർ മൈലിലെ ദ​ൃശ്യങ്ങൾ കാണാനാകും.

വിവിധ ഗെയിമിങ്​ പ്ലാറ്റ്​ഫോമുകൾ വഴി പുതിയ എർത്ത്​ വി.ആർ ലഭ്യമാവും. എന്നാൽ പുതിയ ഗൂഗിൾ എർത്ത്​ ഉപയോഗിക്കണമെങ്കിൽ  വി.ആർ ഹെഡ്​​െസറ്റ്​ കൂടി വേണം.

 

Tags:    
News Summary - Around the World in Virtual Reality Through Google Earth VR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.