ജിയോക്ക്​ എയർടെല്ലി​െൻറ വെല്ലുവിളി; കുറഞ്ഞ വിലയിൽ സ്​മാർട്ട്​ ഫോൺ പുറത്തിറക്കും

റിലയൻസ്​ ജിയോയുടെ വഴിയെ വില കുറഞ്ഞ സ്​മാർട്ട്​ഫോൺ പുറത്തിറക്കാനൊരുങ്ങി എയർടെൽ. 1399 രൂപ വിലയിൽ​ ‘മേരാ പെഹ്​ല സ്​മാർട്ട്​ഫോൺ’ എന്ന പേരിലാവും എയർടെല്ലി​​െൻറ 4ജി ഫോൺ വിപണിയിലെത്തുക.

കാർബണി​​െൻറ A40 എന്ന മോഡലാണ്​ പ്രത്യേക ആനുകൂല്യങ്ങൾ നൽകി എയർടെൽ പുറത്തിറക്കുന്നത്​. കാർബൺ A40  ഇപ്പോൾ വിൽക്കുന്നത്​ 3499 രൂപക്കാണ്​. ഇൗ ഫോണിന്​ എയർടെൽ 1500 രൂപ കിഴിവ്​ നൽകും. മൂന്ന്​ വർഷത്തേക്ക്​ 169 എയർടെൽ പ്ലാൻ റിചാർജ്​ ചെയ്യണമെന്ന വ്യവസ്ഥയോ​ട്​ കൂടിയാവും കിഴിവ്​ നൽകുക. ഇൗ പ്ലാനിൽ പരിധിയില്ലാത്ത കോളുകളും ദിവസവും 500 എം.ബി ഡാറ്റയും ലഭിക്കും.

രാജ്യത്തെ മുൻനിര 4ജി സേവനദാതാവെന്ന നിലയിൽ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അതിവേഗ ഡാറ്റ ലഭ്യമാക്കുക എന്നതാണ്​ എയർടെല്ലി​​െൻറ ലക്ഷ്യമെന്ന്​  കമ്പനി സി.എം.ഒ അറിയിച്ചു. കാർബണുമായി ചേർന്ന്​ ലക്ഷകണക്കിന്​ ഇന്ത്യക്കാർക്ക്​ ടച്ച്​ സ്​​ക്രീൻ ഫോണുകളുടെ ഉപയോഗം നൽകാൻ എയർടെല്ലിന്​ കഴിയുമെന്നാണ് പ്രതീക്ഷ​യെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Airtel takes on Reliance JioPhone with Karbonn A40, ultra low-cost 4G smartphone-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.