വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുമായി ഇന്ത്യന്‍ കമ്പനി കാര്‍ബണ്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കി. ബൈ കോണ്‍വെക്സ് ലെന്‍സ് ഉപയോഗിച്ചിട്ടുള്ള ഹെഡ്സെറ്റിലൂടെ കാണുന്ന വീഡിയോ തിയറ്ററില്‍ കാണുന്ന പോലെ നേനും.   8790 രൂപയുടെ കാര്‍ബണ്‍ ക്വാട്ട്റോ എല്‍ 52, 7490  രൂപയുടെ കാര്‍ബണ്‍ ടൈറ്റാനിയം മാച്ച് സിക്സ് എന്നിവക്കൊപ്പമാണ് വിആര്‍ ഹെഡ്സെറ്റുകള്‍ ലഭിക്കുക. രണ്ടു ഫോണുകളിലും വിആര്‍ ആപ്പുള്ളതിനാല്‍ സ്വന്തം വിആര്‍ വീഡിയോകള്‍ തയാറാക്കാനും കഴിയും.
720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ, 1.3 ജിഗാഹെര്‍ട്സ് രണ്ട് കോര്‍ പ്രോസസര്‍, 2 ജിബി റാം, 32 ജിബി വരെ കൂട്ടാവുന്ന 16 ജിബി ഇന്‍േറണല്‍ മെമ്മറി, പിന്നില്‍ എട്ടും  മുന്നില്‍ അഞ്ചും മെഗാപിക്സല്‍ കാമറകള്‍, ഇരട്ട സിം, ഫോര്‍ജി പിന്തുണ, ആറു മണിക്കൂര്‍ നില്‍ക്കുന്ന 2,250 എംഎഎച്ച് ബാറ്ററി, 143 ഗ്രാം ഭാരം എന്നിവ കാര്‍ബണ്‍ ക്വാട്ട്റോ എല്‍ 52ന്‍െറ സവിശേഷതകളാണ്. 
720x1280 പിക്സല്‍ റസലൂഷനുള്ള ആറ് ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 2 ജിബി റാം, 32 ജിബി വരെ കൂട്ടാവുന്ന 16 ജിബി ഇന്‍േറണല്‍ മെമ്മറി , 3300 എംഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒ.എസ്, പിന്നില്‍ എട്ട് മെഗാപിക്സല്‍ കാമറ, മുന്നില്‍ 3.2 മെഗാപിക്സല്‍ കാമറ, ത്രീജി, ഇരട്ട സിം എന്നിവയാണ് കാര്‍ബണ്‍ ടൈറ്റാനിയം മാച്ച് സിക്സിന്‍െറ വിശേഷങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.