ഇവരാണ് എല്ലാത്തിനും കാരണം, ഹ്വാവെ പി9, ജി 9 പ്ളസ്

വിശേഷങ്ങളും കുറവുകളും വിലയിരുത്തി ഇതില്‍ ഏത് വാങ്ങണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ചൈനീസ് കമ്പനി ഹ്വാവെയുടെ മുന്‍നിര ഫോണ്‍ ഹ്വാവെ പി9, ഹ്വാവെ ജി9 പ്ളസ് എന്നിവയാണ് നിങ്ങളുടെ മുന്നില്‍ വെക്കുന്നത്. ചൈനയില്‍ വില്‍പന തുടങ്ങിയ ജി 9 പ്ളസിന് ഏകദേശം 24,200 രൂപയാണ് വില. മൂന്ന് ജി.ബി റാം-32 ജി.ബി ഇന്‍േറണല്‍ മെമ്മറി, നാല് ജി.ബി റാം-64 ജി.ബി ഇന്‍േറണല്‍ മെമ്മറി എന്നിങ്ങനെ രണ്ട് മോഡലുകളുണ്ട്. ഇതില്‍ നാല് ജി.ബി റാം പതിപ്പിന്‍െറ വില വെളിപ്പെടുത്തിയിട്ടില്ല. ഹ്വാവെ പി9ന് 39,999. 12 മെഗാപിക്സലിന്‍െറ രണ്ട് പിന്‍കാമറകള്‍ ഉണ്ടെന്നതാണ് പ്രധാന പ്രത്യേകത. ഒന്ന് കളര്‍ ചിത്രം എടുക്കുമ്പോള്‍ മറ്റൊന്ന് മോണോക്രോം (ബ്ളാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളാണെടുക്കുക. 

ഹ്വാവെ ജി9 പ്ളസ് 
1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 401 പിക്സല്‍ വ്യക്തത, രണ്ട് ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, മൂന്ന് ജി.ബി റാം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, ഇരട്ട ടോണ്‍ എല്‍ഇഡി ഫ്ളാഷുള്ള 16 മെഗാപിക്സല്‍ പിന്‍ കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 128 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ബ്ളൂടൂത്ത് 4.1, ഫോര്‍ജി, വൈ ഫൈ, യു.എസ്.ബി ടൈപ്പ് സിപോര്‍ട്ട്, 160 ഗ്രാം ഭാരം, 3340 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

ഹ്വാവെ പി9
1080x1920 പിക്സല്‍ റസലൂഷനുള്ള 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 401 പിക്സല്‍ വ്യക്തത, ഹൈ സിലിക്കോണ്‍ കിരിന്‍ 955 എട്ടുകോര്‍ (2.5 ജിഗാഹെര്‍ട്സ് നാലുകോര്‍ + 1.8 ജിഗാഹെര്‍ട്സ് നാലുകോര്‍) പ്രോസസര്‍, മൂന്ന് ജി.ബി റാം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, രണ്ട് 12 മെഗാപിക്സല്‍ പിന്‍കാമറകള്‍, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 128 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ബ്ളൂടൂത്ത് 4.1, ഫോര്‍ജി, വൈ ഫൈ, യു.എസ്.ബി ടൈപ്പ് സിപോര്‍ട്ട്, 160 ഗ്രാം ഭാരം, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.