കീശക്കൊതുങ്ങുന്ന സ്മാര്‍ട്ട്ഫോണ്‍ എന്ന വിശേഷണവുമായി മൈക്രോമാക്സിന്‍െറ ഉപവിഭാഗമായ യു ടെലിവെഞ്ചേഴ്സ് (YU Televentures) യു യൂണികുമായി രംഗത്ത്. യു യുറേക്ക, യു യൂഫോറിയ എന്നിവക്ക് ശേഷമിറങ്ങുന്ന മൂന്നാമനാണിത്. സ്നാപ്ഡീലില്‍ സെപ്റ്റംബര്‍ 15ന് നടന്ന ആദ്യ ഫ്ളാഷ് സെയിലില്‍ ഒമ്പത് സെക്കന്‍ഡിലാണ് യു യൂണിക് വിറ്റുതീര്‍ന്നത്. ഫോര്‍ജി എല്‍ടിഇ നെറ്റ്വര്‍ക് പിന്തുണയും 4,999 രൂപയുമാണ് പലരെയും ആകര്‍ഷിക്കുന്ന ഘടകം. അടുത്ത ഫ്ളാഷ് സെയില്‍ സെപ്റ്റംബര്‍ 22നാണ്.
4.7 ഇഞ്ച് 720x1280 പിക്സല്‍ എച്ച്.ഡി ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ 64 ബിറ്റ് സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, ഒരു ജി.ബി റാം, ആന്‍ഡ്രോയിഡ് 5.1 ലോലിപോപില്‍ മിനുക്കുപണി വരുത്തിയ സയാനോജന്‍മോഡ് 12.1 ഓപറേറ്റിങ് സിസ്റ്റം, ഇരട്ട സിം, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, വൈ ഫൈ ഹോട്ട് സ്പോട്ട്, ജി.പി.എസ്, ബ്ളൂടൂത്ത് 4.0, എഫ്.എം റേഡിയോ, 2000 എം.എ.എച്ച് ലിഥിയം പോളിമര്‍ ബാറ്ററി, 128 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. കറുത്ത നിറത്തില്‍ മാത്രമാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.