ആളെ വീഴ്ത്താന്‍ ഗ്യാലക്സി കോര്‍ പ്രൈം വിഇയും ജെ ടുവുമായി സാംസങ്

സവിശേഷതകള്‍ അത്ര ആകര്‍ഷണീയമല്ളെങ്കിലും പതിനായിരത്തില്‍ താഴെ രൂപ എന്ന വിശേഷണവുമായി ആളെ കൈയിലെടുക്കാന്‍ കരുക്കള്‍ നീക്കുകയാണ് സാംസങ്. 8, 600 രൂപയുടെ ഗ്യാലക്സി കോര്‍ പ്രൈം വിഇ (വാല്യു എഡിഷന്‍), 8,490 രൂപയുടെ ഗ്യാലക്സി ജെ ടു എന്നിവയാണ് ഈ വിഭാഗത്തിലെ പോരാളികള്‍.

നാലര ഇഞ്ച് 480x800 പിക്സല്‍ ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, പഴയ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, 2000 എം.എ.എച്ച് ബാറ്ററി, വൈ ഫൈ, ബ്ളൂടൂത്ത് 4.0, ജിപിഎസ്, ത്രീജി എന്നിവയാണ് കഴിഞ്ഞവര്‍ഷം ഇറങ്ങിയ ഗ്യാലക്സി പ്രൈമിന്‍െറ പിന്‍ഗാമിയായ പ്രൈം വിഇയുടെ വിശേഷങ്ങള്‍. 


ഇന്ത്യയില്‍ നിര്‍മിച്ച ജെ ടു നേരത്തെ ഇറങ്ങിയ ജെ വണ്ണിന്‍െറ പിന്‍ഗാമിയാണ്. ഫോര്‍ജി എല്‍ടിഇ കണക്ടിവിറ്റിയാണ് പ്രധാന പ്രത്യേകത. 4.7 ഇഞ്ച് 960x540 പിക്സല്‍ ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്് ഒ.എസ്, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, 2000 എം.എ.എച്ച് ബാറ്ററി, വൈ ഫൈ, ബ്ളൂടൂത്ത്, ജിപിഎസ്, ഫോര്‍ജി എല്‍ടിഇ, ത്രീജി എന്നിവയാണ് ജെ ടുവിന്‍െറ മറ്റ് വിശേഷങ്ങള്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.