വിന്‍ഡോസ് പത്തിലുള്ള മൂന്ന് ലൂമിയ ഫോണുകളുമായി മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 10 മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റത്തിലുള്ള മൂന്ന് സ്മാര്‍ട്ട്ഫോണുകളുമായി മൈക്രോസോഫ്റ്റ്. മുന്‍നിരക്കാരായ ലൂമിയ 950, ലൂമിയ 950 എക്സ് എല്‍, ഇടത്തരക്കാരനായ ലൂമിയ 550 എന്നിവയാണ് വിപണി പിടിക്കാന്‍ മൈക്രോസോഫ്റ്റിന്‍െറ വജ്രായുധങ്ങള്‍. മുന്‍നിരക്കാര്‍ രണ്ടുപേരും നവംബറിലും ലൂമിയ 550 ഡിസംബറിലും വിപണിയില്‍ എത്തും. ലൂമിയ 950ന് 35,800 രൂപയും ലൂമിയ 950 എക്സ് എല്ലിന് 42, 300 രൂപയുമാണ് വില. ഇതിന്‍െറ ഇരട്ട സിം പതിപ്പുകള്‍ ഉടന്‍ ഇന്ത്യയിലത്തെുമെന്നാണ് സൂചന. ലൂമിയ 550ന് 9,100 രൂപയാണ് വില. 

ലൂമിയ 950
1440x2560 പിക്സല്‍ ക്വാഡ് എച്ച്.ഡി 5.2 ഇഞ്ച് ക്ളിയര്‍ബ്ളാക്ക് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 564 പിക്സല്‍ വ്യക്തത, കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 3 സംരക്ഷണം, 1.8 ജിഗാഹെര്‍ട്സ് ആറുകോര്‍ സ്നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍, മൂന്ന് ജി.ബി റാം, 200 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, 3000 എം.എ.എച്ച് ബാറ്ററി, വയര്‍ലസ് ചാര്‍ജിഫോര്‍കെ വീഡിയോ റെക്കോര്‍ഡിങ്ങും ട്രിപ്പിള്‍ എല്‍ഇഡി ഫ്ളാഷുമുള്ള 20 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 150 ഗ്രാം ഭാരം എന്നിവയാണ് ലൂമിയ 950ന്‍െറ പ്രത്യേകതകള്‍.   

950 എക്സ് എല്‍
1440x2560 പിക്സല്‍ ക്വാഡ് എച്ച്.ഡി 5.7 ഇഞ്ച് ക്ളിയര്‍ബ്ളാക്ക് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 518 പിക്സല്‍ വ്യക്തത, രണ്ട് ജിഗാഹെര്‍ട്സ് എട്ടുകോര്‍ സ്നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍, മൂന്ന് ജി.ബി റാം, 200 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, 3340 എം.എ.എച്ച് ബാറ്ററി, ഫോര്‍കെ വീഡിയോ റെക്കോര്‍ഡിങ്ങും ട്രിപ്പിള്‍ എല്‍ഇഡി ഫ്ളാഷുമുള്ള 20 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 165 ഗ്രാം ഭാരം എന്നിവയാണ് ലൂമിയ 950 എക്സ് എല്ലിന്‍െറ പ്രത്യേകതകള്‍. രണ്ടിലും മുഖം കാട്ടി അണ്‍ലോക്ക് ചെയ്യുന്ന ഹലോ ബയോമെട്രിക് സിസ്റ്റം, ക്യാമറക്കായി പ്രത്യേക ബട്ടണ്‍, വൈ ഫൈ, ബ്ളൂടൂത്ത്, എന്‍എഫ്സി, ത്രീജി, ഫോര്‍ജി എല്‍ടിഇ എന്നിവയുണ്ട്.  

ലൂമിയ 550
ഇനി ഫോര്‍ജി ഫോണായ ലൂമിയ 550ല്‍ 720x1280 പിക്സല്‍ 4.7 ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 315 പിക്സല്‍ വ്യക്തത, 1.1 ജിഗാഹെര്‍ട്സ് നാലുകോര്‍ സ്നാപ്ഡ്രാഗണ്‍ 210 പ്രോസസര്‍, ഒരു ജി.ബി റാം, 200 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, ബ്ളൂടൂത്ത് 4.1, യു.എസ്.ബി 2.0, വൈ ഫൈ, എഫ്.എം റേഡിയോ, ജി.പി.എസ്, ത്രീജിയില്‍ 14 മണിക്കൂര്‍ നില്‍ക്കുന്ന 2100 എം.എ.എച്ച് ബാറ്ററി, കറുപ്പ്, വെള്ള നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. ലോക്ക് ബട്ടണും വോള്യം ബട്ടണും വലത്തും ഹെഡ്ഫോണ്‍ ജാക്ക് മുകളിലും സ്പീക്കര്‍ താഴെയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.