കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന വിശേഷണവുമായി ഇന്ത്യന്‍ കമ്പനി മൈക്രോമാക്സ് ‘കാന്‍വാസ് സില്‍വര്‍ 5’ പുറത്തിറക്കി. 17,999 രൂപ വിലയുള്ള ഇതിന് 5.1 മില്ലീമീറ്റര്‍ കനവും 97 ഗ്രാം ഭാരവുമാണ്.
280 x 720 പിക്സല്‍ എച്ച്ഡി റസലൂഷനുള്ള 4.8 ഇഞ്ച് അമോലെഡ് സ്ക്രീന്‍, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, രണ്ട് ജി.ബി ഡിഡിആര്‍ത്രീ റാം, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, സിംഗിള്‍ സിം, കൂട്ടാന്‍ കഴിയാത്ത 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ബ്ളൂഗ്ളാസ് ഫില്‍ട്ടറുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍ കാമറ, 2000 എം.എ.എച്ച് ബാറ്ററി, ഗോള്‍ഡ്, കറുപ്പ് നിറങ്ങള്‍, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത് 4.0, ജി.പി.എസ് എന്നിവയാണ് വിശേഷങ്ങള്‍. ഭാരക്കുറവ് മാത്രമല്ല, എല്ലായിടവും ഒരുപോലെ കനംകുറഞ്ഞതാണ് കാന്‍വാസ് സില്‍വര്‍ 5. വിപണിയില്‍ നിലവില്‍ ഇതിലും കനം കുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ ഉണ്ടെങ്കിലും ചില ഭാഗങ്ങളില്‍ കനക്കുറവ്് പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. 4.85 എം.എം കനമുള്ള ഒപ്പോ ആര്‍ 5, 4.75 എം.എം കനമുള്ള വിവോ എക്സ്5 മാക്സ് എന്നിവയാണ് വിപണിയില്‍ നിലവിലെ മെലിഞ്ഞ താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.