ഷിയോമിയുടെ എതിരാളിയും ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മുന്‍നിരക്കാരനുമായ യുഎംഐ മൊബൈല്‍സ് (Umi Mobiles) സ്മാര്‍ട്ട്ഫോണുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഇറങ്ങി. 10,999 രൂപ വിലയുള്ള ‘യുഎംഐ ഹാമര്‍’ ആണ് എതിരാളികളെ നിലംപരിശാക്കാന്‍ ഈ നവാഗതന്‍ പ്രയോഗിക്കുന്ന ആയുധം. ഫ്ളിപ്കാര്‍ട്ടിലാണ് ഹാമര്‍ വില്‍പന പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഏറ്റവും കരുത്തുള്ള സ്മാര്‍ട്ട്ഫോണ്‍ നിര്‍മിച്ച കമ്പനി ആ കരുത്തനുമായാണ് ഇന്ത്യയില്‍ അരങ്ങേറുന്നതെന്നതാണ് ശ്രദ്ധേയം. വിമാനം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം ഉപയോഗിച്ചാണ് ഇതിന്‍െറ ബോഡി നിര്‍മിച്ചത്. സോഫ്റ്റ് ടെക്സ്ച്ചേഡ് പോളി കാര്‍ബണേറ്റ് വസ്തു കൊണ്ടാണ് പിന്‍ഭാഗത്തിന്‍െറ നിര്‍മാണം. 7.9 എം.എം ആണ് കനം. കാര്‍ കയറ്റിയും വെള്ളം തെറിപ്പിച്ചുമുള്ള ശക്തി പരീക്ഷണത്തിന്‍െറ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. ഇരട്ട സിം ഇടാവുന്ന ഹാമറില്‍ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റള ആണ് ഒ.എസ്. 720X1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ, ഇരട്ട കോര്‍ണിങ് ഗൊറില്ല ഗ്ളാസ് സംരക്ഷണം, 1.5 ജിഗാഹെര്‍ട്സ് നാലുകോര്‍ മീഡിയടെക് പ്രോസസര്‍, രണ്ട് ജി.ബി റാം, 64 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍ കാമറ, 3.2 മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, 2250 എം.എ.എച്ച് ബാറ്ററി, 168 ഗ്രാം ഭാരം, കറുപ്പ്- വെളള നിറങ്ങള്‍ എന്നിവയാണ് പ്രത്യേകതകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.