സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇന്ത്യയിലുള്ള പ്രിയം മുതലെടുക്കാന്‍ മറ്റൊരു ചൈനീസ് കമ്പനി കൂടി നാട്ടിലത്തെി. എലഫോണ്‍ (Elephone) ആണ് അഞ്ചര മില്ലീമീറ്റര്‍ കനം മാത്രമുള്ള ജി 7 എന്ന ഹാന്‍ഡ്സെറ്റുമായി ഇന്ത്യക്കാരെ തേടിയിറങ്ങിയത്. 8,888 രൂപയാണ് വില. കറുപ്പ്, വെള്ള, ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. സ്നാപ്ഡീല്‍ വഴിയാണ് വില്‍പന. ഇരട്ട സിമ്മിടാവുന്ന ഇതില്‍ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ആണ് ഒ.എസ്.
720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് എച്ച്.ഡി സ്ക്രീന്‍, ഒരു ഇഞ്ചില്‍ 267 പിക്സല്‍ വ്യക്തത, കവര്‍ ഗ്ളാസും ഡിസ്പ്ളേയും ഒരുമിക്കുന്ന വണ്‍ഗ്ളാസ് സൊലൂഷന്‍ സ്ക്രീന്‍, 1.4 ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് പ്രോസസര്‍, ഒരു ജി.ബി റാം, മാലി 45ഢ എംപി ഗ്രാഫിക്സ്, ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍ കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 64 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, 11 മണിക്കൂര്‍ നില്‍ക്കുന്ന 2050 എം.എ.എച്ച് ബാറ്ററി, 156 ഗ്രാം ഭാരം, ത്രീജി, എഫ്.എം റേഡിയോ, വൈ ഫൈ, ജി.പി.എസ്, ബ്ളൂടൂത്ത് 4.0 എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.