ജി ഫോര്‍ ബീറ്റുമായി എല്‍ജി

മുന്‍നിര സ്മാര്‍ട്ട്ഫോണായ ജി ഫോറിന്‍െറ കുഞ്ഞന്‍ പതിപ്പായ ജി ഫോര്‍ ബീറ്റുമായി കൊറിയന്‍ കമ്പനി എല്‍ജി രംഗത്ത്. ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പുറത്തിറക്കിയ എല്‍ജി ജിഫോറിനോട് സാമ്യമുള്ള ഫുള്‍ ഹൈ ഡെഫനിഷന്‍ ഡിസ്പ്ളേയാണ് ജി ഫോര്‍ ബീറ്റിലുമുള്ളത്. 1080 x 1920 പിക്സല്‍ റസലൂഷനുള്ള 5.2 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്ക്രീനാണ്.

1.5 ജിഗാഹെര്‍ട്സ് എട്ടുകോര്‍ 64 ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, ഒന്നര ജി.ബി റാം, അഡ്രീനോ 405 ഗ്രാഫിക്സ് പ്രോസസര്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, കുട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, കളര്‍ സ്പെക്ട്രം സെന്‍സറും ലേസര്‍ അസിസ്റ്റഡ് ഓട്ടോഫോക്കസുമുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, ഗസ്ചര്‍ ഷോട്ടുള്ള അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.1, എന്‍എഫ്സി, 2300 എം.എ.എച്ച് ബാറ്ററി, 139 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. മെറ്റാലിക് സില്‍വര്‍, സെറാമിക് വൈറ്റ്, ഷൈനി ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. ലാറ്റിന്‍ അമേരിക്കന്‍ വിപണിയില്‍ പിന്‍കാമറ 13 മെഗാപിക്സലായിരിക്കും. ഇന്ത്യന്‍ വിപണിയില്‍ ഈമാസം പുറത്തിറക്കുന്ന ബീറ്റിന്‍െറ വിലയെക്കുറിച്ച് സൂചനകളില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.