എലുഗ സെഡുമായി പാനസോണിക്

21 ഇന്ത്യന്‍ ഭാഷകളെ പിന്തുണക്കുന്ന മെറ്റല്‍ ബ്ളേഡ് രൂപകല്‍പനയുള്ള ‘എലുഗ സെഡ്’ (Eluga Z) സ്മാര്‍ട്ട്ഫോണുമായി പാനസോണിക് ഇന്ത്യയിലത്തി. 13, 490 രൂപയാണ് വില. ജൂലൈ രണ്ടാംവാരം മുതല്‍ വാങ്ങാന്‍ കിട്ടും. കണ്ടാല്‍ ആപ്പിള്‍ ഐഫോണ്‍ പോലിരിക്കും. ഷാംപെയ്ന്‍ ഗോള്‍ഡ്, ഐവറി വൈറ്റ്, മിഡ്നൈറ്റ് ബ്ളൂ എന്നിവയാണ് നിറങ്ങള്‍.

ഇരട്ട സിമ്മിടാവുന്ന ഇതില്‍ പഴയ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റാണ് ഒ.എസ്. 720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി സ്ക്രീന്‍, 1.4 ജിഗാഹെര്‍ട്സ് എട്ടുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍ കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 32 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, അതിവേഗത്തില്‍ ചാര്‍ജാവുന്ന 2050 എം.എ.എച്ച് ബാറ്ററി, 120 ഗ്രാം ഭാരം, ത്രീജി, യു.എസ്.ബി ഒടിജി, വൈ ഫൈ, ജി.പി.എസ്, ബ്ളൂടൂത്ത് 4.0 എന്നിവയാണ് വിശേഷങ്ങള്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.