തൽക്കാലം തടയിട്ട്​ ‘പേരുപറയാതൊരു ഹീറോ’

 

ലണ്ടൻ: രണ്ടുദിവസത്തിനിടെ ലോകത്തി​​െൻറ പകുതി രാജ്യങ്ങളിലും ഭീതിവിതച്ച്​ അതിവേഗം പടർന്ന വൈറസ്​ കൂടുതൽ ദുരന്തം വിതക്കാതെ നിർത്തിയത്​ ബ്രിട്ടീഷ്​ സൈബർ സുരക്ഷാ ഗവേഷക​​െൻറ അവിചാരിത നീക്കം. ബ്രിട്ടീഷ്​ ആരോഗ്യവകുപ്പിനെയുൾപ്പെടെ മുൾമുനയിൽ നിർത്തി മുന്നേറിയ വൈറസ്​ കൂടുതൽ സ്​ഥാപനങ്ങളെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു യുവാവ്​. വൈറസിനകത്ത്​ ഒളിഞ്ഞിരുന്ന ഡൊമൈൻ നാമം ഇതുവരെയും രജിസ്​റ്റർ ചെയ്​തില്ലെന്നു കണ്ട്​ രജിസ്​റ്റർ ചെയ്​തതോടെ വൈറസ്​ പടരുന്നതും അവസാനിച്ചതായി തിരിച്ചറിയുകയായിരുന്നു. ലോസ്​ ആഞ്ചലസ്​ ആസ്​ഥാനമായുള്ള ക്രിപ്​റ്റോസ്​ ലോജിക്​ എന്ന സൈബർ സുരക്ഷ ഗവേഷണ സ്​ഥാപനത്തിലെ ജീവനക്കാരനായ യുവാവ്​ ത​​െൻറ @malwaretechblog എന്ന വിലാസം മാത്രമാണ്​ ട്വിറ്ററിൽ പുറത്തുവിട്ടത്​. 

അതേസമയം, ഹാക്കർമാർ അതിശക്​തരായതിനാൽ ഏതുസമയവും വീണ്ടും ആക്രമണം പുനരാരംഭിക്കാമെന്നും നിർത്തിയത്​ താൽക്കാലികമാണെന്നും യുവാവ്​ പറയുന്നു. സംഘം ഇതുവരെയായി 20,000 ഡോളർ ഇതുവഴി തട്ടിയെടുത്തിട്ടുണ്ട്​. 100 കോടി ഡോളർ വരെ ഹാക്കർമാർ നേടാമെന്നും വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നു.


 

Tags:    
News Summary - Cyber attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.