Posted On
date_range Updated On
date_range ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് ആറിന്
ന്യൂഡൽഹി: റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) തെരഞ്ഞെടുപ്പ് ജൂലൈ ആറിന് നടക്കും. നാലിന് നടത്തുമെന്നായിരുന്നു ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതെങ്കിലും വരണാധികാരി ജസ്റ്റിസ് മഹേഷ് മിത്തൽ കുമാർ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലാണ് പുതിയ തീയതി പുറത്തുവിട്ടത്.
ഗുരുതര ലൈംഗികാതിക്രമങ്ങൾ നടത്തിയെന്ന ആരോപണം നേരിടുന്ന ഫെഡറേഷൻ പ്രസിഡന്റും എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെയോ കുടുംബാംഗങ്ങളെയോ കൂട്ടാളികളെയോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് കായിക മന്ത്രി അനുരാഗ് താക്കൂർ പ്രക്ഷോഭകരായ ഗുസ്തി താരങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.