ഇതാ ബഫണിന്‍െറ പിന്‍ഗാമി

നിലവിലെ ഇറ്റാലിയന്‍ ഫുട്ബോളിന്‍െറ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിന് ബഫണ്‍ എന്നൊരു പേരല്ലാതെ മറ്റൊന്നും ഉയരാനിടയില്ല. ഗോള്‍ പോസ്റ്റിന്‍െറ മുമ്പില്‍ പാറപോലെ ഉറച്ചുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒരുപാടായി. ഏതുതിളക്കമുള്ള താരമാണെങ്കിലും പ്രായത്തിന്‍െറ ഒരു ഘട്ടംകഴിഞ്ഞാല്‍ പിന്നെ വിരമിക്കേണ്ടിവരും. ഈ സാര്‍വലൗകിക നിയമത്തെ ഏറെക്കാലം പിടിച്ചുനിര്‍ത്തിയ ഫുട്ബോള്‍ മാന്ത്രികനാണ് ബഫണ്‍ എന്നു ചുരുക്കിപ്പറയാന്‍ സാധിക്കും. എന്നാല്‍  ഓരേരുത്തര്‍ക്കും ഓരോ പിന്‍ഗാമി വേണ്ടിവരും. ഇതിഹാസങ്ങള്‍ കളം വിടുമ്പോള്‍ രാജ്യങ്ങളും ക്ലബുകളും പിന്‍ഗാമികളെ വളര്‍ത്തികൊണ്ടുവരുകയും ചെയ്യും. 

രണ്ടുപതിറ്റാണ്ടോളം കാലം  ഇറ്റലിയുടെ വലകാത്ത ബഫണിന്‍െറ പിന്‍ഗാമിയാര് എന്നതിന് സ്വാഭാവിക ഉത്തരം ദേശീയ ടീമിലുള്ള മാറ്റിയാ പെറിനോയോ ഡാനിയല്‍ പഡല്ലിയോ അല്ലെങ്കില്‍ ഫെഡറികോ മാര്‍ചെട്ടിയോമെല്ലാമായിരിക്കും. എന്നാല്‍ ഇവരാരുമല്ലാതൊ മറ്റൊരു പുതുമുഖത്തിന്‍െറ പേര് ഉയര്‍ന്നു വന്നിരിക്കുന്നു. ബഫണിന്‍െറ പിന്‍ഗാമിയായിരിക്കുമെന്ന് ഏറെക്കുറേ പ്രതീക്ഷിക്കാവുന്ന ഒരു താരം. ഫുട്ബോള്‍ ലോകത്ത് കൗതുകമുയര്‍ത്തുന്നത് ആ താരത്തിന്‍െറ പ്രായംകൊണ്ടാണ്. നിലവില്‍ 17 വയസ് മാത്രം പ്രായമുള്ള ഈ പയ്യന്‍ പ്രകടനംകൊണ്ട് പലരെയും അത്ഭുതപ്പെടുത്തിക്കഴിഞ്ഞു.

ഭാവിയേറെയുള്ള ഈ കൗമാരക്കാരന്‍െറ പേര് ജിയണ്‍ലൂഗി ഡോണറുമ്മ. 1999ല്‍ ജനിച്ച ഈ പയ്യന്‍ നിലവില്‍ എ.സി മിലാന്‍െറ ഫസ്റ്റ് ഗോള്‍കീപ്പറാണ്. ഈ പ്രായത്തില്‍ ആരുംകൊതിച്ചുപോവുന്ന ഒരു സ്ഥാനം. അതും ലോകത്തിലെ വമ്പന്‍ ടീമിന്‍െറ ഒന്നാം കീപ്പറാവല്‍. സാധാരണ രീതില്‍ ഒരു ഗോള്‍ കീപ്പര്‍  ക്ലച്ച് പിടിക്കാന്‍ കാലം ഏറെയെടുക്കും. മറ്റു പൊസിഷനുകളില്‍ കളിക്കുന്ന കളിക്കാരെപ്പോലെയല്ല. അവര്‍ക്ക് വല്ലപ്പോഴും സബ്സ്റ്റിറ്യുഷനിലെങ്കിലും ഗ്രൗണ്ടില്‍ ഇറങ്ങാന്‍ അവസരം ലഭിക്കും. എന്നാല്‍ ഗോളികള്‍ക്ക് പൊതുവേ പരിക്കുപറ്റലും റെഡ്കാര്‍ഡ് കിട്ടിപുറത്തുപോവലും അപൂര്‍വമായിരിക്കുമെന്നത് പലപ്പോഴും ഗോള്‍കീപ്പറുടെ സബ്സ്റ്റിറ്യൂഷന്‍ എന്നും സബ്സ്റ്റിറ്റ്യുഷന്‍ തന്നെയായിരിക്കും. പ്രായംകെണ്ട് ചെറുതായിരുന്നെങ്കിലും ജിയണ്‍ലൂഗി ഡോണറുമ്മക്ക് അധികകാലം സൈഡ് ബെഞ്ചിലിരിക്കേണ്ടിവന്നില്ല. 

കഴിഞ്ഞവര്‍ഷമാണ് ഡോണറുമ്മ സീരി എ യിലെ വമ്പന്‍ ക്ലബായ എ.സി മിലാനിലത്തെുന്നത്.  ഇറ്റാലിയന്‍ ലീഗില്‍ അരങ്ങേറ്റംകുറിച്ച  എക്കാലത്തെയും ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന വിശേഷണം ഇതോടെ ഈ കൗമാരക്കാരന് ലഭിച്ചു. 16 ാം വയസിലാണ് അരങ്ങേറ്റം. അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചയുടനെതന്നെ ടീമിന്‍െറ വിശ്വസ്തനുമായി.  ഇറ്റലി അണ്ടര്‍ 21 ടീമിലെയും ഏറ്റവും താഴ്ന്ന വയസുകാരൻ ജിയണ്‍ലൂഗി ഡോണറുമ്മതന്നെ.

നെപ്പോളി ഫുട്ബോള്‍ അക്കാദമിയിലാണ് ഡോണറുമ്മ കളിപഠിച്ചതും വളര്‍ന്നതുമെല്ലാം. അക്കാദമിയില്‍ കാഴ്ച്ചവെച്ച മികച്ച പ്രകടനമാണ് താരത്തില്‍ കണ്ണുവെക്കാന്‍ എ.സി മിലാനെ പ്രേരിപ്പിച്ചത്. മറ്റു കീപ്പര്‍മാര്‍ക്ക് താഴെ സൈഡ് ബെഞ്ചില്‍ നിലനിര്‍ത്താനായിരുന്നു ക്ലബിന്‍െറ ഉദ്യേശം. എന്നാല്‍ അതിനിടെ അപ്രതീക്ഷിതമായി കിട്ടിയ അവസരമാണ് ഈ കൗമാരക്കാരനെ ആദ്യ ഇലവനിലെത്തിച്ചത്. വീണുകിട്ടിയ അവസരം മുതലാക്കാന്‍ ഡോണറുമ്മ മറന്നതുമില്ല. അതോടുകൂടെ അതുവരെ ഗോളിയായിരുന്ന ബ്രസീലുകാരന്‍ ഗബ്രിയേല്‍ ഫെരൈറ ബെഞ്ചിലുമായി. 

അക്കാദമിയിലെ ഫുട്ബോള്‍ പഠനത്തിനിടക്ക് 14 ാം വയസിലാണ് മിലാനുമായി കരാറിലൊപ്പിടുന്നത്. തുടര്‍ന്ന് മിലാന്‍െറ ജൂനിയര്‍ ടീമില്‍ പന്തുതട്ടാനിറങ്ങിയ ഈതാരം പിന്നീട് 16 ാം വയസില്‍ സീനിയര്‍ താരങ്ങളോടൊപ്പമത്തെി. ബെഞ്ചിലായിരുന്നെങ്കിലും ആ പ്രായത്തിലുള്ള ആരും തന്നെ ടീമിലുണ്ടായിരുന്നില്ല. 2015-16 സീസണിലാണ് അന്നത്തെ കോച്ച് സിനിസ മിഹാജ്ലോവിച്ച് ആദ്യ ഇലവനില്‍ ഉള്‍പെടുത്തുന്നത്. അങ്ങനെ ഡീഗോ ലോപസിന്‍െറയും ക്രിസ്റ്റ്യര്‍ അബിയാട്ടിയുടെയും പിന്നില്‍ സ്ഥാനം പിടിച്ചു. പ്രീ സീസണ്‍ മാച്ചായ ഇന്‍റര്‍ നാഷണല്‍ ചാംമ്പ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡിനെതിരേയാണ് ആദ്യമായി മിലാന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുക്കുന്നത്. 72 ാം മിനുട്ടില്‍ ലോപസിനു പകരക്കാരനായാണ് ഇറങ്ങുന്നത്. ആദ്യ കളിയല്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും പെനാൽട്ടി പോരിൽ രണ്ടു മിലാന്‍ താരങ്ങള്‍ പന്ത് പുറത്തേക്ക് അടിച്ചതോടെ ടീം തോറ്റു. പിന്നീട് ടിമ്മ് ട്രോഫിയില്‍ രണ്ടു പെനാല്‍റ്റി കിക്ക് തട്ടിമാറ്റി മിലാന് കപ്പ് നേടിക്കൊടുത്തതോടെ കാണികളുടെ കണ്ണിലെ പൊന്നായി. പിന്നീട് സീരി എയില്‍ സാന്‍ സിറോയ്ക്കെതിരേ മുഴുസമയവും കളിച്ച് അരങ്ങേറ്റം കുറിച്ചു.  മൂന്നു തുടര്‍ച്ചയായ തോല്‍വിക്കു ശേഷം മിലാന്‍ ആ കളിയില്‍ 2-1ന് വിജയിച്ചപ്പോള്‍ നിര്‍ണായകമായ  സേവിങ്ങോടെ താരം കളം നിറഞ്ഞു. ഇറ്റാലിയന്‍ ഫുട്ബോളിന്‍െറ ഭാവി കാവല്‍ഭടന്‍ എന്ന് മിലാന്‍െറ സഹഗോളി ലോപ്പസ് താരത്തെ വിശേഷിപ്പിച്ചു. പിന്നീട് അത്ലാന്‍െറക്കെതിരെ 1-0ന് ജയിച്ചപ്പോള്‍ മാസ്മരിക പ്രകടനത്തോടെ ടീം മാനേജ്മെന്‍റിനെ ഒന്നടങ്കം ഞെട്ടിച്ചു. ഡോണറുമ്മ അത്ഭുതം കാഴ്ച്ചവെച്ചുവെന്നാണ് അന്ന് അതിനെ പത്രങ്ങള്‍ വിശേഷിപ്പിച്ചത്. 

ഈ സീസണില്‍ പിന്നെ മിലാന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. എല്ലാ കളിയിലും ആദ്യ ഇലവനില്‍ തന്നെ ജിയാന്‍ലൂഗി ഡോണറുമ്മയെ പരീക്ഷിച്ചു. ഫലം മികച്ച വിജയങ്ങളുമായി മിലാന്‍ കുതിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഇറ്റാലിയന്‍ രാജാക്കന്‍മാരായ യുവന്‍റസിനെ 1-0 ത്തിന് തോല്‍പ്പിക്കുകയും ചെയ്തു. ഈ വിജയത്തില്‍ പോസ്റ്റിനു മുന്നില്‍ പിഴവില്ലാതെ തെണ്ണൂറു മിനുട്ട് വലകാത്ത ഈ പയ്യന് അഹങ്കരിക്കാന്‍ വകുപ്പുകളേറെയുണ്ട്. കഴിഞ്ഞ യുറോകപ്പില്‍ താരം ടീമിന്‍െറ ലിസ്റ്റിലുണ്ടാവുമെന്ന് പറയപെട്ടിരുന്നെങ്കിലും കോച്ച് കോണ്ടെ അവസാനം ഒഴിവാക്കി. പിന്നീട് റഷ്യാ വേള്‍ഡ്കപ്പ് യോഗ്യതാ മസ്രത്തില്‍ ഇറങ്ങാന്‍ പുതിയ കോച്ച്  ഗിയാംപൈയ്റോ വെന്‍റൂറാ അവസരം നല്‍കി. ഇസ്രായേലിനെതിരെയായിരുന്നു താരത്തിന്‍െറ ദേശീയ ടീമിലേക്കുള്ള അരങ്ങേറ്റം.

എന്തായിരുന്നാലും ബുള്ളറ്റ് ഷോട്ടുകള്‍ ഇരുവശങ്ങളിലേക്കും പാറിപ്പറന്ന് തട്ടിത്തെറിപ്പിച്ച് നിര്‍ണാകയ പെനാട്ടി കിക്കുകള്‍ കൃത്യമായ ഡിസിഷനിലൂടെ ചാടി പതിറ്റാണ്ടുകളോളം ടീമിനെ കാത്ത ജിയാന്‍ലൂഗി ബഫണിന് പകരക്കാരനെ കണ്ടത്തൊന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് കൂടുതല്‍ വിയര്‍പ്പൊയിക്കോണ്ടി വരില്ല എന്നുറപ്പാണ്.

Tags:    
News Summary - Gianluigi Buffon, gianluigi donnarumma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.