പുരുഷ ഗുസ്​തിയിൽ ഇന്ത്യയുടെ ദിനം; രവികുമാർ ദാഹിയയും ദീപക്​ പുനിയയും സെമിയിൽ

ടോക്യോ: പുരുഷ ഗുസ്​തിയിൽ ഇന്ത്യയുടെ ദിനം. ഫ്രീസ്​​റ്റൈൽ വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയയും ദീപക്​ പുനിയയുമാണ്​ സെമിയിലെത്തിയത്​. രവികുമാർ 57 കിലോ വിഭാഗത്തിലും ദീപക്​ പുനിയ 86 കിലോ വിഭാഗത്തിലുമാണ്​ സെമിയിലെത്തിയത്​.

ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന്​ മലർത്തിയടിച്ചാണ്​ രവികുമാർ സെമിയിലേക്ക്​ കടന്നത്​. ചൈനയുടെ സുഷൻ ലിനിനെ 6-3ന്​ തോൽപ്പിച്ചാണ്​ ദീപക്​ സെമിയിലേക്ക്​​ കടന്നത്​. സെമിയിൽ ജയിച്ചാൽ ഇന്ത്യക്ക്​ മെഡൽ ഉറപ്പിക്കാം. ഇന്ന്​ ഉച്ച കഴിഞ്ഞാണ്​ രണ്ടു സെമി ഫൈനൽ മത്സരങ്ങളും അരങ്ങേറുക.

വ​നി​ത ബോ​ക്​​സി​ങ്ങി​ൽ സെ​മി​യി​ൽ ക​ട​ന്നു​റ​പ്പി​ച്ച മെ​ഡ​ലി​െൻറ തി​ള​ക്കം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ ല​വ്​​ലീ​ന ബോ​ർ​ഗോ​ഹെ​യ്​​ൻ ബു​ധ​നാ​ഴ്​​ച റി​ങ്ങി​ലി​റ​ങ്ങു​ന്നുണ്ട്​. 69 കി. ​വി​ഭാ​ഗം ഫൈ​ന​ലി​ൽ ക​രു​ത്ത​യാ​യ എ​തി​രാ​ളി​യെ​യാ​ണ്​ അ​സം​കാ​രി​ക്ക്​ നേ​രി​ടേ​ണ്ട​ത്, നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​ൻ തു​ർ​ക്കി​യു​ടെ ബു​സെ​ന​സ്​ സു​ർ​മ​നെ​ലിയാണ്​ എതിരാളി.

Tags:    
News Summary - Wrestlers Ravi Dahiya, Deepak Punia Enter Semifinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.