ടോ​ക്യോ ഒ​ളി​മ്പി​ക്​ സ്​​റ്റേ​ഡി​യ​ത്തി​ൽ പാ​ര​ലി​മ്പി​ക്​​സ്​ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങ്​​ അ​ര​ങ്ങേ​റു​​േ​മ്പാ​ൾ പു​റ​ത്തു​നി​ന്നു​ള്ള ദൃ​ശ്യം

ചിറകുകൾ വിടർന്നു; പാരാലിമ്പിക്​സിന്​ തുടക്കം

ടോ​ക്യോ: 'ഞ​ങ്ങ​ൾ​ക്കും ചി​റ​കു​ക​ളു​ണ്ട്​' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഭി​ന്ന​ശേ​ഷി ലോ​ക കാ​യി​ക മേ​ള​യാ​യ പാ​രാ​ലി​മ്പി​ക്​​സി​ന്​ ടോ​​ക്യോ​യി​ൽ തു​ട​ക്കം. പ്ര​തി​സ​ന്ധി​ക​ൾ​ക്കും വെ​ല്ലു​വി​ളി​ക​ൾ​ക്കു​മി​ട​യി​ലും ഉ​യ​ർ​ന്നു​പ​റ​ക്കാ​നു​ള്ള ഭി​ന്ന​ശേ​ഷി അ​ത്​​ല​റ്റു​ക​ളു​ടെ ക​ഴി​വു​ക​ൾ വ​ര​ച്ചു​കാ​ണി​ക്കു​ന്ന ഗം​ഭീ​ര​മാ​യ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങോ​ടെ​യാ​ണ്​ ഗെ​യിം​സി​ന്​ അ​ര​ങ്ങു​ണ​ർ​ന്ന​ത്. ജ​പ്പാ​ൻ ച​ക്ര​വ​ർ​ത്തി ന​രു​ഹി​തോ ഗെ​യിം​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ന്താ​രാ​ഷ്​​ട്ര പാ​രാ​ലി​മ്പി​ക്​ ​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ആ​ൻ​ഡ്രൂ പാ​ർ​സ​ൺ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​യോ ഗെ​യിം​സി​ലെ സ്വ​ർ​ണ ജേ​താ​വ്​ മാ​രി​യ​പ്പ​ൻ ത​ങ്ക​വേ​ലു​വി​ന്​ കോ​വി​ഡ്​ കോ​ൺ​ടാ​ക്​​ട്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ ഷോ​ട്ട്​​പു​ട്ട്​ താ​രം തേ​ക്​​ച​ന്ദാ​ണ്​ മാ​ർ​ച്ച്​​പാ​സ്​​റ്റി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തി​യ​ത്. അ​ഞ്ച്​ അ​ത്​​ല​റ്റു​ക​ളും ആ​റ്​ ഒ​ഫി​ഷ്യ​ലു​ക​ളു​മാ​ണ്​ മാ​ർ​ച്ച്​​പാ​സ്​​റ്റി​ൽ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ അ​ണി​നി​ര​ന്ന​ത്.

അ​ടു​ത്ത​മാ​സം അ​ഞ്ചു​വ​രെ നീ​ളു​ന്ന മേ​ള​യി​ൽ 22 കാ​യി​ക വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 540 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ക്കും. 163 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 4500ഓ​ളം കാ​യി​ക​താ​ര​ങ്ങ​ളാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്. ഒ​മ്പ​ത്​ ഇ​ന​ങ്ങ​ളി​ലാ​യി 54 അ​ത്​​ല​റ്റു​ക​ളാ​ണ്​ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. ഷൂ​ട്ടി​ങ്ങി​ൽ മ​ത്സ​രി​ക്കു​ന്ന സി​ദ്ധാ​ർ​ഥ ബാ​ബു​വാ​ണ്​ ഏ​ക മ​ല​യാ​ളി താ​രം.



Tags:    
News Summary - Paralympics starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.