Posted On
date_range Updated On
date_range ഒളിമ്പിക്സ് ഗുസ്തിയിൽ ബജ്രംഗ് പുനിയ സെമിയിൽ
ടോക്യോ: പുരുഷവിഭാഗം 65 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്രംഗ് പുനിയ സെമിയിൽ. ഇറാൻ താരം മൊർത്താസ ഗിസിയെ തോൽപ്പിച്ചാണ് പുനിയയുടെ സെമി പ്രവേശം. ഗുസ്തിയിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ് പുനിയ.
2-1 സ്കോറിനാണ് പുനിയ ഇറാൻ താരത്തെ തോൽപ്പിച്ചത്. അസർബൈജാന്‍റെ ഹാജി അലിയേവിനെയാണ് സെമി ഫൈനലിൽ പുനിയ നേരിടുന്നത്. മത്സരത്തിൽ പിന്നിട്ട് നിന്നതിന് ശേഷം ശക്തമായി തിരിച്ചു വന്നാണ് ബജ്രംഗ പുനിയ നിർണായക പോയിന്‍റും സെമി ബെർത്തും ഉറപ്പിച്ചത്.
നേരത്തെ കസാഖിസ്താൻ താരത്തെ തോൽപ്പിച്ചാണ് പുനിയ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഏറ്റവും കൂടുതൽ തവണ പോയിന്‍റ് നേടാൻ ശ്രമം നടത്തിയെന്ന ആനുകൂല്യത്തിലാണ് പുനിയയുടെ ക്വാർട്ടർ ഫൈനൽ പ്രവേശനം. മത്സരത്തിൽ 3-3 എന്ന നിലയിൽ ഇരു താരങ്ങളും സമനില പാലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.