Posted On
date_range Updated On
date_range ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം; ബജ്രംഗ് പുനിയക്ക് മെഡൽ
ടോക്യോ: ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ബജ്രംഗ് പുനിയയാണ് ഇന്ത്യക്കായി 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയത്. കസാഖിസ്താൻ താരം ദൗലത് നിയാസ്ബെക്കോവിനെ തോൽപ്പിച്ചാണ് ബജ്രംഗ് പുനിയയുടെ മെഡൽ നേട്ടം.
8-0 എന്ന സ്കോറിനാണ് ബജ്രംഗ് പുനിയ ഗുസ്തിയിൽ കസാഖ് താരത്തെ തകർത്ത് വിട്ടത്. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി ഉയർന്നു. അധികാരിമായാണ് പുനിയ വെങ്കല മെഡൽ സ്വന്തമാക്കിയത്. ആദ്യ റൗണ്ടിൽ രണ്ട് പോയിന്‍റ് നേടിയ പുനിയ രണ്ടാം റൗണ്ടിൽ ആറ് പോയിന്‍റ് നേടി വിജയമുറപ്പിച്ചു.
സെമിയിൽ അസർബൈജാന്‍റെ ഹാജി അലെവയോട് ബജ്രംഗ് പരാജയപ്പെട്ടിരുന്നു. ക്വാർട്ടറിൽ ഇറാന്‍റെ മൊർത്താസ ഗിയാസിയെ പരാജയപ്പെടുത്തിയാണ് ബജ്രംഗ് പുനിയ സെമിയിലേക്ക് മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.