'ഛക്​ ദേ ഇന്ത്യ -2' എടുക്കാൻ സമയമായി -വനിത ഹോക്കി ടീം കോച്ച്​

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്​ ഹോക്കിയുടെ വനിത വിഭാഗത്തിൽ സെമിയിൽ കടന്ന ഇന്ത്യ ബ്രിട്ടനെ വിറപ്പിച്ചാണ്​ ലൂസേഴ്​സ്​ ഫൈനലിൽ പരാജയപ്പെട്ടത്​. മെഡൽ നേടാനായില്ലെങ്കിലും ലോകമെമ്പാടുമുള്ള ഹോക്കി ആരാധകരുടെ ഹൃദയത്തിലാണ്​ഇന്ത്യൻ ടീം ഇടം നേടിയത്​. ഇന്ത്യൻ വനിത ഹോക്കി ടീമിന്‍റെ വിജയകഥ പറഞ്ഞ 'ഛക്​ ദേ ഇന്ത്യ' എന്ന ബോളിവുഡ്​ ചിത്രത്തിന്​ രണ്ടാം ഭാഗം ഒരുക്കാൻ സമയമായെന്നാണ് ഇപ്പോൾ​ കോച്ച്​ സ്യോർദ്​ മറീൻ പറയുന്നത്​.

'ചക്​ ദേ ഇന്ത്യ മികച്ച സിനിമയാണ്​. ഞാൻ അത്​ കണ്ടിട്ടുണ്ട്​. എന്‍റെ കുട്ടികൾ അതിൽ നിന്ന്​ ഏറെ പ്രചോദനം ഉൾകൊണ്ടിട്ടുണ്ട്​, ഞങ്ങൾ നമ്മുടേതായ ഒരു സിനിമയിലാണ്​. ഇത്​ ഛക്​ ദേ ഇന്ത്യ രണ്ടാം ഭാഗത്തിനുള്ള സമയമാണ്​' -മറീൻ എൻ.ഡി.ടി.വിയോട്​ പറഞ്ഞു.

ഛക്​ ദേ ഇന്ത്യയിൽ പരിശീലകനായ കബീർ ഖാന്‍റെ റോൾ ഗംഭീരമാക്കിയ ഷാറൂഖ്​ ഖാനോട്​ ഇതിനായി പിന്തുണയും അദ്ദേഹം തേടി. ഒളിമ്പിക്​ ചരിത്രത്തിലെ അവരുടെ ഏറ്റവും മികച്ച പ്രകടനമാണ്​ വനിത ടീം പുറത്തെടുത്തത്​. ക്വാർട്ടറിൽ ഏറ്റവും വലിയ അട്ടിമറിയിൽ ഇന്ത്യ കരുത്തരായ ആസ്​ട്രേലിയയെ കെട്ടുകെട്ടിച്ചിരുന്നു. സെമിയിൽ അർജന്‍റീനയോട്​ 2-1ന്​ തോറ്റു. വെങ്കല മെഡൽ പോരാട്ടത്തിൽ ബ്രിട്ടൻ 4-3നാണ്​ ഇന്ത്യയെ മറികടന്നത്​.

Tags:    
News Summary - Women's Hockey Coach says its Time For Chak De! India Part 2 after olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.