മീരാഭായ്​ ചാനുവിന്​ ആശംസകൾ നേർന്ന ബോളിവുഡ്​ താരത്തിന്​ ട്രോളാക്രമണം; കാരണമിതാണ്​..

ടോക്യോ ഒളിമ്പിക്​സിലെ ആദ്യ മെഡൽ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്​ മീരാഭായ് ചാനു. വനിതകളുടെ ഭാരോദ്വഹനത്തിൽ 49 കിലോ വിഭാഗത്തിലാണ്​ മീര ​രാജ്യത്തിനായി വെള്ളിമെഡലുറപ്പിച്ചത്​. ഭാരോദ്വഹനത്തിൽ ഇന്ത്യക്ക്​ വേണ്ടി ഒളിമ്പിക്​സിൽ ആദ്യമായാണ്​ ഒരാൾ വെള്ളിമെഡൽ നേടുന്നത്​.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ മീരാഭായ്​യുടെ നേട്ടത്തി​െൻറ ആഘോഷം നടക്കുകയാണ്​. പ്രമുഖരടക്കം താരത്തിന്​ ആശംസകൾ നേർന്ന്​ രംഗത്തെത്തിയിരുന്നു. എന്നാൽ, അതിനിടെ ഒരു നടിക്ക്​​ അമളി പറ്റുകയും ചെയ്​തു. ബോളിവുഡ്​ നടിയായ ടിസ്​ക ചോപ്ര മീരാഭായ്​ക്ക്​ അഭിനന്ദനം നേർന്നുകൊണ്ട്​ പോസ്റ്റ്​ ചെയ്​ത ചിത്രം മാറിപ്പോവുകയായിരുന്നു. ഇന്തോനേഷ്യയുടെ കാൻഡിക്​ വിൻഡി ഐഷയുടെ ചിത്രം പങ്കുവെച്ചാണ്​​ ടിസ്​ക 'മീരാഭായ്​ ചാനു നീ ഞങ്ങളുടെ അഭിമാനമാണെന്ന അടിക്കുറിപ്പ്​ നൽകിയത്​. ഐഷ ഭാരോദ്വഹനത്തിൽ വെങ്കലമായിരുന്നു​ നേടിയത്​.


അതോടെ കമൻറ്​ ബോക്​സിൽ ട്രോളുകൾ നിറഞ്ഞു. 'അത്​ മീരാഭായ്​ ചാനുവല്ല.. നിങ്ങളുടെ മനസ്സാന്നിധ്യവും അറിവും മെച്ചപ്പെടുത്തുക..' -ഒരാൾ കമൻറ്​ ചെയ്​തു.





Tags:    
News Summary - Twitter Trolls Tisca Chopra As She Wishes Mirabai Chanu On Silver Medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.