എതിരാളി ലോക ഒന്നാം നമ്പർ താരം തായ്​ സു യിങ്​; സിന്ധു സെമി കടക്ക​ുമോ?

ടോകിയോ: ജപ്പാൻ താരം ഉയർത്തിയ കടുത്ത വെല്ലുവിളി കടന്ന്​ ടോകിയോ ഒളിമ്പിക്​സ്​ ബാഡ്​മിന്‍റൺ സെമി ​ടിക്കറ്റുറപ്പിച്ച പി.വി സിന്ധുവിനെ​ അവസാന നാലിൽ കാത്തിരിക്കുന്നത്​ ലോക ഒന്നാം നമ്പറായ തായ്​ സു യിങ്​. ഇരുവരും തമ്മിലെ ​റെക്കോഡിൽ ചൈനീസ്​ തായ്​പെയ്​ താരം ഏറെ മുന്നിലാണെങ്കിലും വമ്പൻ പോരിടങ്ങളിൽ അവസാന ചിരി തന്‍റെതായിരുന്നത്​ സിന്ധുവിന്​ അനുകൂലമാകും. റിയോ ഒളിമ്പിക്​സ്​, ലോക ടൂർ ഫൈനൽസ്​ 2018, ലോക ചാമ്പ്യൻഷിപ്പ്​ 2019 എന്നിവയിലെല്ലാം തായ്​ സുവിനെതിരെ വിജയക്കൊടി പാറിച്ചാണ്​ ഹൈദരാബാദുകാരി ഇത്തവണ വീണ്ടും അങ്കം കുറിക്കാനൊരുങ്ങുന്നത്​. ടോകിയോയിൽ സെമി ഉറപ്പിച്ച മറ്റു താരങ്ങളായ ഹി ബിങ്​ജിയാവോ, ചെൻ യുഫെയ്​, തായ്​ സു യിങ്​ എന്നിവരിൽ അൺഫോഴ്​സ്​ഡ്​ അബദ്ധങ്ങൾ ഏറ്റവും കുറച്ചുകളിച്ചതും സിന്ധുവാണ്​.

പക്ഷേ, ഇതുകൊണ്ടും ലോക ഒന്നാം നമ്പറുകാരിയെ വീഴ്​ത്താനാകില്ലെന്ന്​ താരത്തിനറിയാം. അവസരം കിട്ടുംവരെ ക്ഷമയോടെ നിന്ന്​ ആഞ്ഞടിക്കുന്നതാണ്​ തായ്​ സുവിന്‍റെ രീതി. അതുസംഭവിക്കാൻ എത്ര വേണേലും അവർ കാത്തിരിക്കും. എതിരാളി ക്ഷീണിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ പരമാവധി കോർട്ട്​ മുഴുക്കെ ഓടിച്ചുതളർത്തും. അതിനിടെ കിടിലൻ ഷോട്ടുകൾ പറക്കും, അസാധ്യ മെയ്​വഴക്കം ആവശ്യമായ ഡ്രോപുകളും. ഇന്നലെ പക്ഷേ, യമാഗുച്ചിയും ഇതേ കളി പുറത്തെടുത്തിട്ടും ഒട്ടും തളർച്ച കാണാത്ത ആവേശമായിരുന്നു സിന്ധുവിന്‍റെ കളിമികവ്​. ഡ്രോപുകൾക്ക്​ മുന്നിൽ കാണിക്കുന്ന തിടുക്കവും പതർച്ചയും വെള്ളിയാഴ്ച കണ്ടില്ല. അതിനാൽ, അവസാനം എതിരാളി ഡ്രോപുകൾക്ക്​ കാര്യമായി ശ്രമിച്ചുമില്ല.

അസാധ്യ ആംഗിളുകളിൽനിന്ന്​ അതിവേഗം അടയാളപ്പെട്ട സ്​മാഷുകളാണ്​ തായ്​ സുവിന്‍റെ മറ്റൊരു സവിശേഷത. നെറ്റിനു മുന്നിലും അവർ തളരില്ല. പക്ഷേ, എല്ലാം കൃത്യമായി അറിഞ്ഞ്​ സിന്ധു കളിച്ചപ്പോഴൊന്നും എതിരാളി ജയിച്ചിട്ടില്ല. സെമി കടന്നാൽ, എതിരാളി ഇത്രമേൽ കടുപ്പമായേക്കില്ലെന്ന തിരിച്ചറിവും അവർക്ക്​ തുണയാകണം.

Tags:    
News Summary - Tokyo Olympics: What PV Sindhu should do to beat Tai Tzu Ying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.