Posted On
date_range Updated On
date_range 'കുട്ടിക്കളി'യായി ഒളിമ്പിക്സ്; സ്വർണം നേടിയ ജപ്പാൻ താരത്തിനും വെള്ളി നേടിയ ബ്രസീൽ താരത്തിനും വയസ്സ് 13
ടോക്യോ: പ്രായത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് തെളിയിച്ചാണ് ഒളിമ്പിക്സിൽ സ്കേറ്റ് ബോർഡിങ് വനിതാവിഭാഗം മത്സരം കൊടിയിറങ്ങിയത്. ടോക്യോയിലൂടെ ഒളിമ്പിക്സ് മത്സര ഇനമായി മാറിയ സ്കേറ്റ് ബോർഡിങ്ങ് ഇനത്തിൽ സ്വർണ മെഡൽ നേടിയ ജപ്പാന്‍റെ മോമിജി നിഷിയക്കും വെള്ളി നേടിയ ബ്രസീലിയൻ താരം റെയ്സ ലീലിനും പ്രായം 13 മാത്രം.
നിഷിയയുടെ പ്രായം 13 വർഷവും 330 ദിവസവുമാെണങ്കിൽ റെയ്സ ലീലിന് 13 വർഷവും 203 ദിവസവുമാണ് കൃത്യമായ പ്രായം. വെങ്കല മെഡൽ നേടിയ ജപ്പാന്‍റെ തന്നെ ഫ്യൂന നകായാമക്ക് 16 വയസ്സാണ് പ്രായം. നിഷിയ 15.26 പോയന്‍റ് നേടിയപ്പോൾ റീസ 14.64 പോയന്‍റ് നേടി. 14.49 ആണ് ഫ്യൂനയുടെ പോയന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.