അ​െമ്പയ്​ത്ത്​ ടീം ക്വാർട്ടറിൽ പുറത്ത്​; സുമിത്​ നഗലിന്​ രണ്ടാം റൗണ്ട്​ കടക്കാനായില്ല

ടോക്യോ ഒളിമ്പിക്​സിൽ പുരുഷ വിഭാഗം അ​െമ്പയ്​ത്തിന്‍റെ ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ തോറ്റു. പ്രവീൺ ജാദവ്​, അതാനു ദാസ്​, തരുൺദീപ്​ റായ്​ ത്രയം കരുത്തരായ ദക്ഷിണ കൊറിയയോടാണ്​ പരാജയപ്പെട്ടത്​.

കിം ജേ ഡിയോക്​, കിം വൂജിൻ, ഓ ജിൻഹിയേക്​ എന്നിവർ അണിനിരന്ന കൊറിയൻ ടീം 6-0ത്തിനാണ്​ ഇന്ത്യയെ തകർത്തത്​. കസാഖ്​സ്​ഥാനെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം.


പുരുഷ വിഭാഗം സിംഗിൾസ്​ ടെന്നിസിൽ ഇന്ത്യൻ താരം സുമിത്​ നഗൽ രണ്ടാം റൗണ്ടിൽ പുറത്തായി. രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്​വദേവിനോട്​ 6-2, 6-1നാണ്​ നഗൽ തോറ്റത്​. ശനിയാഴ്ച ഡെനിസ്​ ഇസ്​റ്റോമിനിനെ തോൽപിച്ചാണ്​ നഗൽ രണ്ടാം റൗണ്ടിലെത്തിയത്​. ലിയാണ്ടർ പേസിന്​ ശേഷം ഒളിമ്പിക്​സിൽ പുരുഷ വിഭാഗം സിംഗിൾസ്​ മത്സരം വിജയിക്കുന്ന ആദ്യ താരമായി നഗൽ മാറി.

ഞായറാഴ​്​ച വനിത വിഭാഗം ഡബിൾസിൽ സാനിയ മിർസ-അങ്കിത റെയ്​ന സഖ്യം ഒന്നാം റൗണ്ടിൽ തോറ്റുപുറത്തായിരുന്നു.

Tags:    
News Summary - tokyo olympics India men's archery team bow out in quarters Sumit Nagal loses in second round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.