വനിത ഹോക്കി: ഇന്ത്യക്ക്​ തുടർച്ചയായ മൂന്നാം തോൽവി

ടോക്യോ ഒളിമ്പിക്​സിൽ ഇന്ത്യൻ വനിത ഹോക്കി ടീമിന്​ തുടർച്ചയായ മൂന്നാം തോൽവി. ബ്രിട്ടനാണ്​ ഇന്ത്യയെ 4-1ന്​ തകർത്തത്​. ഹന്ന മാർട്ടിൻ (2, 19), ലില്ലി ഓസ്​ലി (41), ഗ്രേസ്​ ബാൽസൺ (57) എന്നിവരാണ്​ ബ്രിട്ടനായി സ്​കോർ ചെയ്​തത്​. 23ാം മിനിറ്റിൽ ശർമിള ദേവിയാണ്​ ഇന്ത്യയുടെ ഏക ഗോൾ സ്​കോർ ചെയ്​തത്​.

പൂൾ എയിൽ നിലവിലെ ജേതാക്കളുടെ തുടർച്ചയായ രണ്ടാം വിജയമാണ്​. ഇൗ മത്സരത്തിൽ സമനി​ലയെങ്കിലും നേടേണ്ടത്​ ഇന്ത്യക്ക്​ അനിവാര്യമായിരുന്നു. എന്നാൽ നോക്കൗട്ട്​ റൗണ്ട്​ സാധ്യത നിലനിർത്താൻ ഇന്ത്യക്ക്​ ശേഷിക്കുന്ന രണ്ട്​ മത്സരങ്ങളും വിജയിക്കണം.

നേരത്തെ ഇന്ത്യ ലോക ഒന്നാം നമ്പർ ടീമായ നെതർലൻഡ്​സിനോടും 1-5നും ജർമനിയോട്​ 0-2നും തോറ്റിരുന്നു. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ അയർലൻഡാണ്​ ഇന്ത്യയുടെ അടുത്ത എതിരാളി.

Tags:    
News Summary - Tokyo Olympics hockey: India women's team lose to Great Britain 4-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.