ഒളിമ്പിക്സ് ഹോക്കി: സ്പെയിനിനെ തകർത്ത് ഇന്ത്യ മുന്നോട്ട്
ടോക്യോ: ആസ്ട്രേലിയയോടേറ്റ 7-1 ന്‍റെ തോൽവിയുടെ ക്ഷീണം മാറ്റി ഇന്ത്യ. സ്പെയിനിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തുരത്തിയ ഇന്ത്യ പൂൾ എയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. രൂപീന്ദർപാൽ സിങ്ങിന്‍റെ ഇരട്ടഗോളുകളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
14ാം മിനിറ്റിൽ സിമ്രൻജീത് സിങ്ങിന്‍റെ ഗോളിൽ ഇന്ത്യ മുന്നിൽക്കയറി. തൊട്ടുപിന്നാലെ 15ാം മിനിറ്റിൽ രൂപീന്ദർ ഇന്ത്യൻ ലീഡുയർത്തി. രണ്ടും മൂന്നും ക്വാർട്ടറുകൾ ഗോളൊഴിഞ്ഞു നിന്നു. സ്പെയിൻ മുന്നേറ്റങ്ങളെ ഒന്നിച്ച് പ്രതിരോധിച്ചും അവസരം കിട്ടുേമ്പാൾ ആക്രമിച്ചുമാണ് ഇന്ത്യ മത്സരം വരുതിയിലാക്കിയത്. 51ാം മിനിറ്റിൽ രൂപീന്ദർ ഇന്ത്യയുടെ വിജയമുറപ്പിച്ച് മൂന്നാം ഗോൾ കുറിക്കുകയായിരുന്നു.
മൂന്നുമത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നും വിജയിച്ച ആസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ടുമത്സരങ്ങൾ വിജയിച്ച ഇന്ത്യ രണ്ടാമതാണ്. വ്യാഴാഴ്ച നിലവിലെ ഒളിമ്പിക് ചാമ്പ്യൻമാരായ അർജന്‍റീനക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആറു ടീമുകൾ വീതമുള്ള രണ്ട് പൂളുകളിൽ നിന്നും നാല് ടീമുകളാണ് ക്വാർട്ടറിൽ പ്രവേശിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.