7-1; ഒളിമ്പിക്​സ്​ ഹോക്കിയിൽ ഇന്ത്യയെ 'സെവൻ അപ്' കുടിപ്പിച്ച്​ ആസ്​ട്രേലിയ

ടോക്യോ: ഒളിമ്പിക്​സ്​ മൈതാനങ്ങളിൽ സുവർണ സംഘങ്ങളായി വിലസിയിരുന്ന പെരുമയുമായെത്തിയ ഇന്ത്യൻ​ ഹോക്കി സംഘത്തെ നാണം കെടുത്തി ആസ്​ട്രേലിയ. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ ഏഴുഗോളുകൾക്കാണ്​ കംഗാരുക്കൾ ഇന്ത്യയെ തുരത്തിയത്​. ദിൽപ്രീത്​ സിങ്ങാണ്​ ഇന്ത്യക്കായി ആശ്വാസ ഗോൾ കുറിച്ചത്​.

ആദ്യ ക്വാർട്ടറിലെ പത്താം മിനിറ്റിൽ തന്നെ വെട്ടണിന്‍റെ ഗോളിൽ ആസ്​ട്രേലിയ മുന്നിൽക്കയറി. രണ്ടാം ക്വാർട്ടറിൽ ജെറമി ഹാർവാർഡ്​, അൻഡ്രൂ ഒഗിൽവി, ജോഷ്വ ബെൽറ്റ്​സ്​ എന്നിവർ ഞൊടിയിടക്കുള്ളിൽ കുറിച്ച ഗോളിന്‍റെ ബലത്തിൽ ആസ്​ട്രേലിയ ബഹുദൂരം മുന്നിലെത്തുകയായിരുന്നു.


മൂന്നാം ക്വാർട്ടറിൽ 34ാം മിനിറ്റിൽ ദിൽപ്രീത്​ സിങ്​ ഇന്ത്യക്കായി ആശ്വാസ ഗോൾ നേടി. എന്നാൽ മത്സരത്തിലേക്ക്​ തിരിച്ചുവരാൻ ഇന്ത്യക്കായില്ല. 40ാം മിനിറ്റിലും 42ാം മിനിറ്റിലും ബ്ലാക്​ ഗോവേഴ്​സ്​ കുറിച്ച ഗോളുകൾ ഓസീസ്​ ലീഡുയർത്തി. 51ാം മിനിറ്റിൽ ടിം ബ്രാൻഡ്​ ഓസീസ്​ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 3-2ന്​ തോൽപ്പിച്ച ഇന്ത്യയുടെ ഒളിമ്പിക്​സ്​ ​പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. പൂൾ എയിൽ സ്​പെയിൻ, അർജന്‍റീന, ജപ്പാൻ ടീമുകളുമായാണ്​ ഇന്ത്യക്ക്​ ഇനി മത്സരിക്കാനുള്ളത്​. ഓരോ പൂളിൽ നിന്നും മികച്ച നാല്​ ടീമുകൾ വീതം ക്വാർട്ടറിൽ എത്തും. 

Tags:    
News Summary - Tokyo Olympics, Hockey: Australia defeats India 7-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.