ടോക്യോ: ഒളിമ്പിക്സിനിടെ വനിത ജുഡോ താരത്തിന്‍റെ മുഖത്തടിച്ച് പ്രോത്സാഹിപ്പിച്ച പരിശീലകന് താക്കീത്. ജർമൻ കോച്ചായ ക്ലോഡിയോ പുസയാണ് ശിഷ്യയായ മാർട്ടിന ട്രാജോസിനെ കോളറിൽ പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തത്.
ദൃശ്യങ്ങൾ കണ്ട നിരവധിയാളുകളാണ് കോച്ചിന്‍റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയത്. താരത്തെ പ്രചോദിപ്പിക്കാനാണ് കോച്ച് അത്തരത്തിൽ ചെയ്തതെന്നായിരുന്നു ന്യായീകരണം. അസാധാരണ രീതിയിലുള്ള പ്രചോദനം സ്വന്തം അഭ്യർഥനയിലാണെന്ന് പറഞ്ഞ ട്രാജോസ് കോച്ചിനെ പിന്തുണച്ചു. എന്നാൽ വനിതകളുടെ 63 കിലോഗ്രാം വിഭാഗത്തിൽ 32കാരി ഹംഗറിയുടെ സോഫി ഒസ്ബാസ് തോറ്റ് പുറത്തായി.
അന്താരാഷ്ട്ര ജുഡോ െഫഡറേഷനാണ് കോച്ച് പുസയെ ഔദ്യോഗികമായി താക്കീത് ചെയ്തത്. 'മത്സരത്തിനിടെ അദ്ദേഹം കാണിച്ച മോശം പെരുമാറ്റത്തിൽ ജർമൻ കോച്ചിനെതിരെ ഐ.ജെ.എഫ് ഔദ്യോഗികമായി താക്കീത് ചെയ്യുകയാണ്. ജൂഡോ ഒരു വിദ്യാഭ്യാസ കായിക വിനോദമാണ്. അതിനാൽ ഇത്തരം പെരുമാറ്റം അംഗീകരിക്കാൻ സാധിക്കില്ല. അത് ജൂഡോയുടെ ധർമികതക്ക് വിരുദ്ധമാണ്' -ഐ.ജെ.എഫ് ട്വീറ്റ് ചെയ്തു.
2016 റിയോ ഒളിമ്പിക്സിൽ അരങ്ങേറിയ ട്രാജോസിന് ഇത് രണ്ടാമത്തെ ഒളിമ്പിക്സാണ്. 2020ൽ താരം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.