ബാഡ്​മിന്‍റണിൽ ജപ്പാന്​ ഞെട്ടൽ; ക്വാർട്ടറിൽ ഒകുഹാര പുറത്ത്​

ടോകിയോ: ബാഡ്​മിന്‍റൺ വനിതകളുടെ വിഭാഗത്തിൽ ജപ്പാന്‍റെ മെഡൽ പ്രതീക്ഷയായിരുന്ന ലോക മൂന്നാം നമ്പർ താരം നൊസോമി ഒകുഹാര ക്വാർട്ടറിൽ പുറത്തായി. ചൈനയുടെ ഹി ബിങ്​ജാവോയോടാണ്​ 21-13, 13-21, 14-21 എന്ന സ്​കോറിന്​ തോൽവി അറിഞ്ഞത്​. ആദ്യ സെറ്റ്​ അനായാസം സ്വന്തമാക്കിയ ശേഷം തുടർന്നുള്ള രണ്ടു സെറ്റും നഷ്​ട​പ്പെടുത്തുകയായിരുന്നു. റിയോ ഒളിമ്പിക്​സിൽ ജപ്പാനുവേണ്ടി വെങ്കലം നേടിയിരുന്നു. കഴിഞ്ഞ ദിവസം ​െടന്നിസിൽ നവോമി ഒസാക്ക പുറത്തായതും ​ജപ്പാനെ ഞെട്ടിച്ചിരുന്നു. ​

ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി.വി സിന്ധു ഇന്ന്​ ക്വാർട്ടറിൽ യമാഗുച്ചിയുമായി മത്സരിക്കുന്നുണ്ട്​.

Tags:    
News Summary - Tokyo Olympics BadmintonW Okuhara out in Quarter Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.