Posted On
date_range Updated On
date_range അെമ്പയ്ത്തിൽ മുൻ ചാമ്പ്യനെ വീഴ്ത്തി ഒളിമ്പിക് പ്രീ ക്വാർട്ടറിൽ; മെഡലുറപ്പിക്കുമോ അതാനു ദാസ്
ടോകിയോ: അെമ്പയ്ത്തിൽ 2012ലെ ചാമ്പ്യൻ ദക്ഷിണാഫ്രിക്കയുടെ ഓഹ് ജിൻ ഹെയ്കിനെ ആവേശ പോരാട്ടത്തിൽ വീഴ്ത്തി ഇന്ത്യൻ താരം അതാനു ദാസ് പ്രീ ക്വാർട്ടറിൽ. മൂന്നാം സീഡായ കൊറിയൻ താരം 8-9-9 എന്നിങ്ങനെ പോയിൻറുമായി മുന്നേറിയപ്പോൾ അതാനു ദാസ് 8-8-9 നേടി. എന്നാൽ, അടുത്ത സെറ്റിൽ മൂന്നും ഒമ്പതു പോയിൻറുമായി അതാനു മുന്നേറി. തുല്യമായി പോയിൻറ് പങ്കുവെച്ച് ഇരു താരങ്ങളും മുന്നേറിയപ്പോൾ അഞ്ചു സെറ്റും കഴിഞ്ഞ് മത്സരം ഷൂട്ട് ഓഫിലേക്ക്. എന്നാൽ, ആദ്യം ഗോദയിലെത്തിയ കൊറിയൻ താരം ഒമ്പതു പോയിെൻറടുത്തപ്പോൾ 10 തികച്ച് അതാനു 1/8 എലിമിനേഷൻ റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.
നേരത്തെ ചൈനീസ് തായ്പെയ് താരം യു ചെങ്ങിനെയും അതാനു തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.