Posted On
date_range Updated On
date_range ഒളിമ്പിക്സ് ഗുസ്തി: ദീപക് പൂനിയക്ക് സെമിയിൽ തോൽവി
ടോക്യോ: ഒളിമ്പിക്സിൽ പുരുഷൻമാരുടെ 86 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പൂനിയ സെമിയിൽ തോറ്റു.
അമേരിക്കയുടെ ഡേവിഡ് ടെയ്ലറിനോട് 10-0ത്തിനാണ് ദീപക് പരാജയപ്പെട്ടത്. പൂനിയ നന്നേ നിറം മങ്ങിയ മത്സരത്തിൽ ടെയ്ലർക്ക് അധികം വിയർപ്പൊഴുക്കേണ്ടി വന്നില്ല.
ബുധനാഴ്ച ഇന്ത്യയുടെ രവികുമാർ ദാഹിയ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചിരുന്നു. കസാഖ്സ്ഥാന്റെ നൂരിസലാം സനയേവിനെ സെമിയിൽ മലർത്തിയടിച്ചാണ് രവികുമാർ ദാഹിയ കലാശക്കളിക്ക് യോഗ്യത നേടിയത്.
വ്യാഴാഴ്ചയാണ് ഫൈനൽ. സുശീൽകുമാറിന് (2012) ശേഷം ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് രവികുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.