ഹോക്കിയിൽ ഇന്ത്യൻ വനിതകൾ സെമിയിൽ വീണു; ഇനി പ്രതീക്ഷ വെങ്കലം

ടോക്യോ: 130 കോടി ഇന്ത്യക്കാരുടെ പ്രാർഥനക്ക്​ ഫലമുണ്ടായില്ല. ഒളിമ്പിക്​സ്​ വനിത ഹോക്കി സെമിയിൽ ഇന്ത്യ അർജന്‍റീനയോട്​ പൊരുതിത്തോറ്റു.

ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യ 2-1 നാണ്​ കരുത്തരായ അർജന്‍റീനക്ക്​ മുന്നിൽ അടിയറവ്​ പറഞ്ഞത്​. ഇന്ത്യക്കായി ഗുർജിത്​ കൗർ സ്​കോർ ചെയ്​തപ്പോൾ നായിക നോയൽ ബാരിയോനുയേവയാണ് ഇരുഗോളുകളും നേടിയത്​. 

ഫൈനലിൽ നെതർലൻഡ്​സാണ് അർജന്‍റീനയുടെ എതിരാളി. ​രണ്ടു ത​വ​ണ ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും അ​ർ​ജ​ൻ​റീ​ന​ക്ക്​ ഇ​തു​വ​രെ ഒ​ളി​മ്പി​ക്​​സ്​ സ്വ​ർ​ണം നേ​ടാ​നാ​യി​ട്ടി​ല്ല. ഡച്ചുകാർ ഇത്​ തുടർച്ചയായ അഞ്ചാം ഒളിമ്പിക്​ ഫൈനലാണ്​ കളിക്കാൻ പോകുന്നത്​. ബ്രിട്ടനെയാണ്​ അവർ തോൽപിച്ചത്​.

മൂ​ന്നു ത​വ​ണ ജേതാക്കളാ​യ ആ​സ്​​ട്രേ​ലി​യ​യെ ​കൊ​മ്പു​കു​ത്തി​ച്ച ഇ​ന്ത്യ​ മികച്ച ആത്മവിശ്വാസവുമായാണ്​ ലോ​ക ര​ണ്ടാം​ന​മ്പ​റു​കാ​രാ​യ അ​ർ​ജ​ൻ​റീ​നക്കെതിരെ കളിക്കാനിറങ്ങിയത്​. ജ​ർ​മ​നി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചായിരുന്നു അർജന്‍റീനയുടെ​ കു​തി​പ്പ്.

എന്നാൽ മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യ അർജന്‍റീനയെ ഞെട്ടിച്ചു. ക്യാപ്​റ്റൻ റാണി രാംപാൽ എടുത്ത പെനാൽറ്റി കോർണർ ലക്ഷ്യ​ത്തിലെത്തിച്ച്​ ഗുർജിത്​ കൗറാണ്​ ഇന്ത്യക്ക്​ ലീഡ്​ സമ്മാനിച്ചത്​. എട്ടാം മിനിറ്റിൽ അർജന്‍റീനക്ക്​ അനുകൂലമായി പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ ഡിഫൻഡർമാർ അപകടം അകറ്റി. ആദ്യ ക്വാർട്ടറിൽ ഇന്ത്യ ലീഡ്​ നിലനിർത്തി. എന്നാൽ 17ാം മിനിറ്റിൽ തങ്ങളുടെ മൂന്നാം പെനാൽറ്റി കോർണർ ഗോളാക്കി അർജന്‍റീന ഇന്ത്യക്കൊപ്പമെത്തി. ക്യാപ്​റ്റൻ നോയൽ ബാരിയോനുയേവയാണ്​ ഗോൾ നേടിയത്​.

21ാം മിനിറ്റിൽ വന്ദന നൽകിയ പാസ്​ അർജ​ൈന്‍റൻ സർകിളിൽ ഉണ്ടായിരുന്ന ലാൽറെസിയാമിക്ക്​ ഗോളാക്കി മാറ്റാൻ സാധിക്കാതെ വന്നതോടെ ലീഡ്​ തിരിച്ചുപിടിക്കാനുള്ള സുവർണാവസരം ഇന്ത്യക്ക്​ നഷ്​ടമായി. 27ാം മിനിറ്റിൽ ഇന്ത്യക്ക്​ രണ്ട്​ പെനാൽറ്റി കോർണറുകൾ കൂടി ലഭിച്ചെങ്കിലും ഗുണമൊന്നുമുണ്ടായില്ല. 36ാം മിനിറ്റിൽ വലകുലുക്കി നോയലാണ്​ ഇന്ത്യയെ വീണ്ടും പിറകിലാക്കിയത്​. 39ാം മിനിറ്റിൽ നേഹ ഗോയൽ പുറത്തായതോ​െട ഇന്ത്യ 10 പേരായി ചുരുങ്ങി. മൂന്നാം ക്വാർട്ടർ അവസാനിക്കുന്ന വേളയിൽ പന്തടക്കം, പാസിങ്​, ആക്രമണം എന്നിവയിലെല്ലാം അർജന്‍റീനയുടെ ആധിപത്യമായിരുന്നു.

അവസാന ക്വാർട്ടറിൽ ഇന്ത്യ ഒപ്പമെത്താൻ കിണഞ്ഞ്​ ശ്രമിച്ചെങ്കിലും അർജ​ൈന്‍റൻ ​ഗോൾകീപ്പറും പ്രതിരോധവും അതിന്​ അനുവദിച്ചില്ല. 52ാം മിനിറ്റിൽ ഇന്ത്യയുടെ പെനാൽറ്റി കോർണർ ഗോൾകീപ്പർ ബെലെൻ സൂസി രക്ഷപെടുത്തി. മത്സരത്തിന്‍റെ അവസാന മിനിറ്റിലും മികച്ച സേവുമായി സൂസി ലാറ്റിനമേരിക്കക്കാരുടെ രക്ഷകയായി. നവനീത്​ കൗറിന്‍റെ മികച്ചൊരു ക്ലോസ്​ റേഞ്ച്​ ഷോട്ട്​ സൂസി കാലുകൾ കൊണ്ട്​ തടുത്തിട്ടു.

Tags:    
News Summary - tokyo olympics 2021 indian womens lost to argentina in hockey semifinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.