അ​െമ്പയ്​ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; ഷൂട്ടിങ്ങിൽ മനു ഭാകർ പുറത്ത്​

ടോക്യോ: ഒളിമ്പിക്​സ്​ അ​െമ്പയ്​ത്തിൽ വനിതകളുടെ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടറിൽ റഷ്യയുടെ ക്​സനിയ പെരോവയെ 6-5ന്​ തോൽപിച്ചാണ്​ ലോക ഒന്നാം നമ്പർതാരമായ ദീപിക കുമാരി ക്വാർട്ടർ ബെർത്തുറപ്പിച്ചത്​. കൊറിയയുടെ ആൻ സാനാണ്​ ദീപികയുടെ അടുത്ത എതിരാളി.

ഇന്ത്യക്ക്​ ഏറെ പ്രതീക്ഷയുള്ള ഇനമായ ഷൂട്ടിങ്ങിൽ വീണ്ടും നിരാശ മാത്രമായി ഫലം. വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ ഷൂട്ടർമാരായ മനു ഭാകറിനും റാഹി സർനോബാതിനും ഫൈനൽ യോഗ്യത നേടാനായില്ല. ആദ്യ എട്ട്​ സ്​ഥാനക്കാരിൽ ഇടം പിടിക്കാൻ സാധിക്കാത്തതോടെയാണ്​ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചത്​.

യോഗ്യത റൗണ്ടിൽ മനു ഭാകറിന്​ 11ാം സ്​ഥാനം മാത്രമാണ്​ നേടാനായത്​. ടോക്യോയിൽ പിസ്റ്റൾ വലിഭാഗത്തിൽ ഇന്ത്യൻ സംഘത്തിൽ നിന്ന്​ സൗരഭ്​ ചൗധരിക്ക്​ മാത്രമാണ്​ ഫൈനൽ യോഗ്യത നേടാനായത്​. സൗരഭ്​, മനു ഭാകർ, അഭിഷേക്​ വർമ എന്നിവർ വൻ പ്രതീക്ഷയുമായാണ്​ ടോക്യോയിലേക്ക്​ വണ്ടി കയറിയിരുന്നത്​.

അത്​ലറ്റിക്​സിൽ പുരുഷൻമാരുടെ 3000 മീറ്ററിൽ ഇന്ത്യയുടെ അവിനാഷ്​ സാബ്​ൾ സ്വന്തം ദേശീയ റെക്കോഡ്​ തിരുത്തിയെങ്കിലും ഫൈനൽ യോഗ്യത നേടാനായില്ല. 

Tags:    
News Summary - tokyo olympics 2021 Deepika Kumari in archery quarters, Manu Bhaker bows out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.