സൗരഭ്​ ചൗധരി 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ; അ​െമ്പയ്​ത്തിൽ ദീപിക കുമാരി- പ്രവീൺ ജാദവ്​ സഖ്യം പുറത്ത്​

ടോകിയോ: ആദ്യദിനം ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക്​ നിറംപകർന്ന്​ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ കണ്ണഞ്ചും പ്രകടനവുമായി സൗരഭ്​ ചൗധരി ഫൈനലിൽ. അതേ സമയം, സൗരഭിനൊപ്പം പൊരുതിയ അഭിഷേക്​ വർമ 17ാമനായി പുറത്തായി.

കന്നി ഒളിമ്പിക്​സിൽ അരങ്ങേറിയ വണ്ടർ ബോയ്​ ആയ സൗരഭ്​ യോഗ്യത റൗണ്ടിൽ 586 പോയിന്‍റാണ്​ വെടിവെച്ചിട്ടത്​. തുടരെ 98 പോയിന്‍റുകൾ സ്വന്തമാക്കിയ ശേഷം നാലാം തവണ പെർഫെക്​ട്​ 100ഉം ഇതിന്‍റെ ഭാഗമായി നേടി. നേരത്തെ ഏഷ്യൻ ഗെയിംസിലും യൂത്ത്​ ഒളിമ്പിക്​സിലും സ്വർണമെഡൽ ജേതാവാണ്​ 19കാരനായ സൗരഭ്​. 36 പേർ മത്സരരംഗത്തുണ്ടായിരുന്ന കടുത്ത പോരാട്ടത്തിൽ 19ാം സ്​ഥാനത്തുനിന്ന്​ അതിവേഗം കയറിയാണ്​ ആദ്യ എട്ടിലെത്തി കലാശപ്പോരുറപ്പിച്ചത്​. ലോക, ഒളിമ്പിക്​ ചാമ്പ്യന്മാരായ പാങ്​ വെയ്​, ഷാങ്​ ബൊവൻ, ഡാമിർ മൈകിച്​ തുടങ്ങിയവരാണ്​ എതിരാളികൾ. അതേ സമയം, കൊറിയൻ ഇതിഹാസ താരവും നാലു തവണ ഒളിമ്പിക്​ ചാമ്പ്യനുമായ ജിൻ ജോൻഗോഹ്​ ഫൈനൽ കാണാതെ പുറത്തായി. 

അതേ സമയം, അ​െമ്പയ്​ത്തിൽ മിക്​സഡ്​ വിഭാഗത്തിൽ ദീപിക കുമാരി- പ്രവീൺ ജാദവ്​ സഖ്യം ദക്ഷിണ കൊറിയ​യോടു തോറ്റു. ആൻ സാൻ- കിം ജി ഡിയോക്​ സഖ്യമാണ്​ 6-2ന്​ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയത്​. ടെന്നിസിൽ സുമിത്​ നാഗൽ ഉസ്​ബെക്​ താരം ഡെനിസ്​ ഇസ്​റ്റൊമിനെ തോൽപിച്ചു. സ്​കോർ 6-4, 6-7(6), 6-4. 

Tags:    
News Summary - Tokyo Olympics 2020: Sensational Saurabh Chaudhary qualifies for men's 10m air pistol final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.