Posted On
date_range Updated On
date_range ബാഡ്മിന്റണിൽ ലോക മൂന്നാം നമ്പറുകാരെ വീഴ്ത്തി സാത്വിക്- ചിറാഗ് സഖ്യം; സായ് പ്രണീത് പുറത്ത്
ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്ന ബാഡ്മിന്റണിൽ മികച്ച വിജയം കുറിച്ച് സാത്വിക്സായ്രാജ് റെഡ്ഡി- ചിറാഗ് ഷെട്ടി സഖ്യം. ആദ്യ സെറ്റ് നേടി മികച്ച തുടക്കമിട്ട ജോഡി രണ്ടാം സെറ്റ് നഷ്ടപ്പെടുത്തിയെങ്കിലും കളി നീണ്ടതോടെ അവസാന വിജയം അടിച്ചെടുക്കുകയായിരുന്നു. 21-16,16-21, 27-25 നാണ് ചൈനീസ് തായ്പെയിയുടെ ലോകമൂന്നാം നമ്പർ ടീമായ യാങ് ലീ- ചി ലിൻ വാങ് സഖ്യത്തെ തോൽപിച്ചത്. രണ്ട്, മൂന്ന് സെറ്റുകളിൽ ഇടക്ക് പതർച്ച കാണിച്ചതിനൊടുവിലാണ് വിജയം ടീമിനെ തുണച്ചത്.
പുരുഷ വിഭാഗം സിംഗിൾസിൽ സായ് പ്രണീത് ആദ്യമത്സരം തോറ്റുപുറത്തായി. 40 മീനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 21-17, 21-15 എന്ന സ്കോറിനാണ് ലോക റാങ്കിങ്ങിൽ 47ാമനായ ഇസ്രായേൽ താരം മിഷ സീബർമാൻ 13ാം സീഡുകാരനെതിരെ ജയവുമായി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.