ഒളിമ്പിക്​സ് ടെന്നിസ്​ ​: 1996ന്​ ശേഷം ഇന്ത്യയു​െട ആദ്യ സിംഗിൾസ്​ ജയം സ്വന്തമാക്കി സുമിത്​ നഗൽ​

ടോക്യോ: ഉസ്​ബെക്കിസ്​ഥാന്‍റെ ഡെനിസ്​ ഇസ്​തോമിനെ തോൽപിച്ച്​ ഇന്ത്യൻ ടെന്നിസ്​ താരം സുമിത്​ നഗൽ ടോക്യോ ഒളിമ്പിക്​സ​ിൽ​ വിജയത്തുടക്കം കുറിച്ചു. രണ്ടു മണിക്കൂറും 34 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 6-4, 6-7, 6-4നായിരുന്നു നഗലിന്‍റെ വിജയം.

ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്​വദേവാണ്​ രണ്ടാം റൗണ്ടിൽ സുമിതിന്‍റെ എതിരാളി. 1996 അത്​ലാന്‍റ ഒളിമ്പിക്​സിൽ വെങ്കല മെഡൽ സ്വന്തമാക്കിയ ലിയാണ്ടർ പേസിന്​ ശേഷം ഒളിമ്പിക്​സിൽ സിംഗിൾസ്​ മത്സരം വിജയിക്കുന്ന ഇന്ത്യൻ താരമാണ്​ നഗൽ.

 നഗൽ ആദ്യ സെറ്റ്​ സ്വന്തമാക്കിയെങ്കിലും പരിചയസമ്പന്നനായ ഇസ്​റ്റോമിൻ രണ്ടാം സെറ്റ്​ ടൈബ്രേക്കറിലൂടെ സ്വന്തമാക്കി. മൂന്നാം സെറ്റും സ്വന്തമാക്കിയാണ്​ നഗൽ ചരിത്രം രചിച്ചത്​. പല മുൻനിര താരങ്ങളും പിൻവാങ്ങിയതിന്‍റെ അടിസ്​ഥാനത്തിലാണ്​ ലോകറാങ്കിങ്ങിൽ 144ാം റാങ്കുകാരനായ നഗലിന്​ ഒളിമ്പിക്​സിൽ റാക്കറ്റേന്താൻ അവസരം ഒരുങ്ങിയത്​.

Tags:    
News Summary - Sumit becomes first Indian male to win a round Olympics Singles since Leander Paes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.