Posted On
date_range Updated On
date_range ഗുസ്തിയിൽ സോനം മാലിക്കിന് തോൽവി
ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യക്ക് തുടരെ തുടരെ നിരാശ. ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമിയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഗുസ്തിയിൽ സോനം മാലിക്കിനും തോൽവി.
വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ ഒന്നാം റൗണ്ടിൽ മംഗോളിയയുടെ ബോലോർതുയ ഖുറേൽഖുവിനോടാണ് സോനം തോറ്റത്. ഏഷ്യൻ വെള്ളിമെഡൽ ജേതാവാണ് മംഗോളിയൻ താരം.
ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. യോഗ്യത റൗണ്ടിൽ ഗ്രുപ്പ് എയിൽ അന്നുവിന് 14ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.