സെമിയിൽ വീണ്​ സിന്ധു; ഇന്ത്യക്ക്​ നിരാശ

ടോക്യേ: കോടിക്കണക്കിന്​ ഇന്ത്യക്കാരുടെ പ്രാർഥനകൾ വിഫലം. ഒളിമ്പിക്​സ്​ സെമിയിൽ ചൈനീസ്​ തായ്​പേയുടെ ലോക ഒന്നാം നമ്പർ താരം തായ്​ സു യിങിനോട്​ എതിരില്ലാത്ത രണ്ടുസെറ്റുകൾക്ക്​ സിന്ധു അടിയറവ്​ പറയുകയായിരുന്നു. ക്വാർട്ടറിൽ ജപ്പാൻ താരത്തിന്‍റെ കടുത്ത വെല്ലുവിളി മറികടന്ന സിന്ധുവിസ്​ സെമിയിൽ മികവ്​ ആവർത്തിക്കാനായില്ല.

പൊരിഞ്ഞ പോരിനൊടുവിൽ ആദ്യ സെറ്റിൽ 21-18നാണ്​ സിന്ധു അടിയറവ്​ പറഞ്ഞത്​. എന്നാൽ രണ്ടാം സെറ്റിൽ സിന്ധുവിന്‍റെ കണക്ക്​ കൂട്ടലുകളെല്ലാം പിഴച്ചു. 21-12 ന്​ ഏകപക്ഷീയമായാണ്​ സിന്ധു വീണത്​. മത്സരത്തിന്‍റെ ആദ്യഘട്ടത്തിൽ സിന്ധു പുലർത്തിയ മേധാവിത്വം പിന്നീട്​ നഷ്​ടമാകുകയായിരുന്നു.സിന്ധുവിന്‍റെ ബലഹീനതകൾ അറിഞ്ഞു കളിച്ച തായ്​ സു യിങി അർഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു. 

കഴിഞ്ഞ വർഷത്തെ വെള്ളി മെഡൽ ജേതാവായ സിന്ധുവിന്‍റെ ഒളിമ്പിക്​ പ്രതീക്ഷകൾ അവസാനിച്ചില്ല. വെങ്കല മെഡലിനായുള്ള മത്സരത്തിൽ​ സിന്ധു നാളെ കളത്തിലിറങ്ങും. ചൈനയുടെ  ബിംഗ്​ ജിയാവോയാണ്​ എതിരാളി.

Tags:    
News Summary - Sindhu fails to enter final, loses to Tai Tzu-Ying in semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.