യഥാർഥ ജീവിതത്തിലെ കബീർ ഖാനോടും സംഘത്തോടും​ ഷാറൂഖിന്​ പറയാനുള്ളത്​ ഇതാണ്​

ന്യൂഡൽഹി: 'കുടുംബമേ ക്ഷമിക്കൂ, ഞാന്‍ പിന്നീട് വീണ്ടും വരാം' -ശക്​തരായ ആസ്​ട്രേലിയയയെ തോൽപിച്ച്​ ഇന്ത്യൻവനിത ഹോക്കി ടീം ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്​സ്​ സെമിയിൽ കടന്ന ശേഷം കോച്ച്​ ​സ്യോർദ്​ മറീൻ ട്വിറ്ററിൽ കുറിച്ചതാണിത്​. ക്വാർട്ടറിൽ ഗുർജിത്​ കൗറിന്‍റെ ഏക ഗോൾ മികവിലാണ്​ ഇന്ത്യ സെമി ബെർത്ത്​ സ്വന്തമാക്കിയത്​.

പ്രാഥമിക റൗണ്ടിൽ ആദ്യ മൂന്ന്​ മത്സരങ്ങളും തോറ്റ ഇന്ത്യ ക്വാർട്ടറിൽ എത്തുന്ന കാര്യം പോലും ഒരു​േവള സംശയത്തിലായിരുന്നു. അവിടെ നിന്നും ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക്​ കൈപിടിച്ച്​ നടത്തി മറീനെ സൂപ്പർ ഹിറ്റ്​ ബോളിവുഡ്​ ചിത്രം 'ഛക്​ ദേ ഇന്ത്യ'യിൽ ഷാറൂഖ്​ ഖാൻ അവിസ്​മരണീയമാക്കിയ കബീർ ഖാൻ എന്ന കഥാപാത്രത്തോടാണ്​ ട്വിറ്ററാറ്റി ഉപമിച്ചത്​.

ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ടീം ബസില്‍ നിന്നുള്ള മറീന്‍റെ സെല്‍ഫി വൈറലായതിന്​ പിന്നാലെ ടീമിന്​ വെള്ളിത്തിരയിലെ കബീർ ഖാന്‍റെ സന്ദേശ​െമത്തി. ​ കോടിക്കണക്കിനാളുകൾ ഉൾക്കൊള്ളുന്ന കുടുംബത്തിനായി സ്വർണവുമായി മടങ്ങി വരിക -എന്ന്​ മുൻ കോച്ച്​ കബീർ ഖാൻ എന്നാണ്​ ഷാറൂഖ്​ ട്വിറ്ററിൽ കുറിച്ചത്​.

'എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ഞങ്ങൾ എല്ലാം തിരികെ നൽകും: യഥാർഥ പരിശീലകൻ' -ഷാറൂഖിന്‍റെ ട്വീറ്റിന്​ സ്യോർദ്​ മറീൻ മറുപടി നൽകി.

സിനിമയിൽ ആദ്യ ഘട്ടത്തിൽ തോറ്റ അതേ ആസ്​ട്രേലിയൻ ടീമിനെ ഫൈനലിൽ തോൽപിച്ചാണ്​ ഇന്ത്യ ലോകകപ്പ്​ ജേതാക്കളാകുന്നത്​. പെനാൽറ്റിയിലേക്ക്​ നീണ്ട ഫൈനലിൽ ഗോൾകീപ്പറായിരുന്നു ടീമിന്‍റെ വിജയശിൽപി.

എന്നാൽ ഇവിടെ ഒളിമ്പിക്​സിലും ഗോൾസ്​കോർ ചെയ്​തത്​ ഗുർജിത്​ കൗർ ആണെങ്കിലും വിജയത്തിന്‍റെ ക്രെഡിറ്റ്​ ഗോളി സവിത പൂനിയക്കാണ്​. പ്രാഥമിക റൗണ്ടിൽ ഡസനിലേറെ ഗോൾ സ്​കോർ ചെയ്​ത ഓസീസുകാരെ ഗോളടിക്കാൻ വിടാതെ പോസ്റ്റിന്​ കീഴിൽ മതിൽ പോലെ ഉറച്ച്​ നിന്ന സവിത തന്നെയായിരുന്നു ഇന്ത്യയുടെ വിജയനായിക.

തുടർച്ചയായി മുന്ന്​ മത്സരങ്ങൾ തോറ്റ ടീമിന്‍റെ ആത്മവീര്യം വീണ്ടെടുക്കാൻ ഛക്​ദേ ഇന്ത്യ സഹായിച്ചുവെന്ന്​ കോച്ച്​ വെളിപ്പെടുത്തി.

Tags:    
News Summary - Shah Rukh Khan Has a Special Message for real life kabir khan and Indian Women's Hockey Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.