സെമിക്കിടെ രവികുമാറിന്‍റെ കൈ കടിച്ചുപറിച്ച്​ എതിരാളി; ബഹുമാനം കൂടിയെന്ന്​ ആരാധകർ-VIDEO

ടോക്യേ: ഒളിമ്പിക്​സിൽ പുരുഷൻമാരുടെ 57 കിലോഗ്രാം ഗുസ്​തിയിൽ ഫൈനലിൽ കടന്ന്​ മെഡൽ ഉറപ്പിച്ച രവികുമാർ ദാഹിയ രാജ്യത്തിന്‍റെ യശസ്സ്​ ഉയർത്തിയിരുന്നു. സെമിഫൈനലിൽ കസാഖ്​സ്​ഥാന്‍റെ നൂരിസലാം സനായേവിനെയാണ്​ രവികുമാർ മലർത്തിയടിച്ചത്​. ജയത്തോടെ സുശീൽകുമാറിന് (2012-ലണ്ടൻ)​ ശേഷം ഒളിമ്പിക്​സ്​ ഗുസ്​തിയിൽ ഫൈനലിൽ കടക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനായി ദാഹിയ മാറിയിരുന്നു.

എന്നാൽ സെമിഫൈനലിന്‍റെ അന്ത്യനിമിഷത്തിൽ ദാഹിയയെ കൈ എതിരാളി ക്രൂരമായി കടിച്ച്​ പറിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കസഖ്​ ഗുസ്​തി താരത്തെ ദാഹിയ പിൻഡൗൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. എങ്കിലും വേദന കടിച്ചമർത്തിയ ദാഹിയ എതിരാളിയെ പിൻഡൗൺ ചെയ്​തു. ഇതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. രംഗങ്ങൾ കൂടി കണ്ടതോടെ ബഹുമാനം കൂടലിയെന്നാണ്​ ആരാധകർ പറയുന്നത്​. 


മത്സരത്തിൽ പിന്നിലായിരുന്ന രവികുമാർ അവിശ്വസനീയമാം വിധം വൻ തിരിച്ചുവരവ്​ നടത്തിയാണ്​ സനയേവിനെ തോൽപ്പിച്ചത്​. തുടരെ എട്ട​ുപോയന്‍റുകൾ നേടി വിജയമുറപ്പിച്ചിരുന്ന സനയേവ്​ 9-2ന്​ മുന്നിലായിരുന്നു. പിന്നീടായിരുന്നു രവികുമാറിന്‍റെ ഉഗ്രൻ തിരിച്ചുവരവ്​.

Full View

ക്വാർട്ടർ ഫൈനലിൽ ബൾഗേറിയയുടെ ജോർജി വൻഗലോവിനെ 14-4ന്​ മലർത്തിയടിച്ചാണ്​ രവികുമാർ സെമിയിലേക്ക്​ കടന്നത്​.23കാരനായ രവികുമാർ ഹരിയാനയി​െ​ല നഹ്​റി സ്വദേശിയാണ്​. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടുതവണ സ്വർണവും രവികുമാർ നേടിയിട്ടുണ്ട്​.

Tags:    
News Summary - Ravi Kumar Dahiya brutally bitten by Nurislam Sanayev during Tokyo Olympics Wrestling semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.