ഗുസ്​തി: വിനേഷ്​ ഫോഗട്ടിന്​ ക്വാർട്ടറിൽ കാലിടറി; അൻഷു മാലിക്കിന്​ മെഡലില്ല

ടോക്യേ: ഒളിമ്പിക്​സിൽ വനിതകളുടെ 53 കിലോഗ്രാം ഫ്രീസ്​റ്റൈൽ ഗുസ്​തിയിൽ ഇന്ത്യയുടെ വിനേഷ്​ ഫോഗട്ടിന്​ തോൽവി. ക്വാർട്ടർ ഫൈനലിൽ ബെലാറൂസിന്‍റെ വനേസ കാലസിൻസ്​ക്യയോടാണ്​ വിനേഷ്​ 9-3ന്​ തോറ്റത്​. രണ്ടുതവണ ലോക ജേതാവായ കളിക്കാരിയാണ്​ വനേസ.

വനേസ ഫൈനലിലെത്തിയാൽ റെപാഷെ റൗണ്ട്​ വഴി വിനേഷിന്​ വീണ്ടും വെങ്കല മെഡൽ നേടാൻ വഴി തെളിയും.​ നിലവിലെ വെങ്കല മെഡൽ ജേതാവായ സോഫിയ മാറ്റിസണിനെ 7-1ന്​ തോൽപിച്ചായിരുന്നു വിനേഷ്​ ക്വാർട്ടറിലെത്തിയത്​.

57 കിലോ വിഭാഗത്തിന്‍റെ റെപാഷെ റൗണ്ടിൽ ഇന്ത്യയുടെ അൻഷു മാലിക്കിനും​ തോൽവി പിണഞ്ഞു. നിലവിലെ വെങ്കല മെഡൽ ജേതാവ്​ വലേറിയ കോബ്​ലോവയാണ്​ അൻഷുവിനെ 1-5ന്​ തോൽപിച്ചത്​. 

Tags:    
News Summary - olympics Wrestling Vinesh Phogat loses to Vanesa Kaladzinskaya in quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.